ബിഎസ്-4 രജിസ്‌ട്രേഷന്‍ സമയ പരിധി നീട്ടണമെന്ന് സിയാം

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ബിഎസ്-4 വാഹന വില്‍പ്പനയ്ക്കും രജിസ്‌ട്രേഷനുമുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടണമെന്നാവശ്യപ്പെട്ട് വാഹന നിര്‍മാതാക്കളും ഡീലര്‍മാരും സുപ്രീം കോടതിയെ സമീപിച്ചു.സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (സിയാം) ആണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.
ബിഎസ്-6
മാനദണ്ഡം ഏപ്രില്‍ 1 മുതല്‍ നിര്‍ബന്ധമാക്കുന്നതിന്റെ മുന്നോടിയായി
ബിഎസ്-4 രജിസ്‌ട്രേഷനുള്ള വിവിധ സംസ്ഥാനങ്ങളിലെ കട്ട് ഓഫ് തീയതികള്‍
ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് 25 വരെയാണ്. അതേസമയം, ഒരു നിശ്ചിത തീയതിയിലോ
അതിനുശേഷമോ രജിസ്‌ട്രേഷന്‍ അപേക്ഷകള്‍ സ്വീകരിക്കില്ലെന്ന്
നിര്‍ദ്ദേശിച്ച് ചില സംസ്ഥാന സര്‍ക്കാരുകള്‍ അടുത്തിടെ സര്‍ക്കുലറുകള്‍
പുറപ്പെടുവിച്ചതായി സിയാം പ്രസിഡന്റ് രാജന്‍ വധേര പറഞ്ഞു.
ഒരു
വര്‍ഷത്തിലേറെയായി വാഹന വ്യവസായ മേഖല ഏറ്റവും മോശമായ വില്‍പ്പന
മാന്ദ്യത്തിലൂടെ കടന്നുപോകുന്നതിനിടെയാണീ സംഭവ വികാസങ്ങള്‍. അവശേഷിക്കുന്ന
ബിഎസ്- 4 സ്റ്റോക്കുകള്‍ വിറ്റഴിക്കാന്‍ രണ്ടാഴ്ചത്തെ സമയം മാത്രമാണ്
നിര്‍മാതാക്കളുടെയും ഡീലര്‍മാരുടെയും പക്കല്‍ ശേഷിക്കുന്നത്. നിലവിലെ
പ്രതിസന്ധിയില്‍ ഇത് അപ്രായോഗികമാണെന്ന് സിയാം ചൂണ്ടിക്കാട്ടുന്നു.കൊറോണ
വൈറസിന്റെ വ്യാപനം മൂലം മൊത്തത്തിലുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍
മാന്ദ്യമുണ്ടായിട്ടുണ്ട്. ഉപഭോക്താക്കള്‍ വ്യാപാര സ്ഥാപനങ്ങളിലേക്കെത്താന്‍
മടിക്കുന്നുണ്ടെന്നും സിയാം പ്രസിഡന്റ് പറഞ്ഞു.
സ്റ്റോക്ക്
നില ഉയര്‍ന്നത് ഇരുചക്രവാഹന ഡീലര്‍മാര്‍ക്കിടയില്‍
പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ടെന്നും ആഗോള വ്യാപകമായി കൊറോണ വൈറസ്
പൊട്ടിപ്പുറപ്പെട്ടത് ഡീലര്‍ഷിപ്പുകള്‍ കുറയാന്‍ ഇടയാക്കിയെന്നും ഫെഡറേഷന്‍
ഓഫ് ഓട്ടോമൊബീല്‍ ഡീലേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ്
വിന്‍കേഷ് ഗുലാത്തി പറഞ്ഞു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline