ഏതുതരം ഇന്ധനമാണ് ഉപയോഗിക്കുന്നത്? ഇനി വാഹനങ്ങളിൽ സ്റ്റിക്കർ പതിപ്പിക്കണം

വാഹനത്തിൽ ഏതുതരം ഇന്ധനമാണ് ഉപയോഗിക്കുന്നത് എന്ന് അറിയിക്കുന്ന സ്റ്റിക്കറുകൾ പതിപ്പിക്കണമെന്ന് സുപ്രീംകോടതി. കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ ഇത് നിർബന്ധമാക്കും.

ഇന്ധനം ഏതെന്ന് സൂചിപ്പിക്കുന്ന സ്റ്റിക്കറോ, ഹോളോഗ്രാമോ, കളർ കോഡോ ഉപയോഗിക്കാം. അഡിഷണൽ സോളിസിറ്റർ ജനറലുമായി ചർച്ച ചെയ്ത് ഇത്തരത്തിലുള്ള ഹോളോഗ്രാം അല്ലെങ്കിൽ സ്റ്റിക്കർ വിതരണം ചെയ്യാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണമെന്ന് സുപ്രീംകോടതി പറഞ്ഞു. ഫിനാൻഷ്യൽ എക്സ് പ്രസ്സ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സിഎൻജിയിൽ ഓടുന്ന വാണിജ്യാവശ്യത്തിനുപയോഗിക്കുന്ന വാഹനങ്ങളും

സ്റ്റിക്കർ പതിപ്പിക്കണം. എങ്ങനെ, എവിടെനിന്ന് ഈ സ്റ്റിക്കറുകൾ ലഭ്യമാകും എന്ന് ജനങ്ങളെ പരസ്യത്തിലൂടെയോ മറ്റോ കൃത്യമായി അറിയിക്കാൻ കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർമാരിൽ നിന്നും ഇവ ലഭ്യമാക്കണം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it