ഏപ്രിൽ 2020 ന് ശേഷം ബി.എസ്-4 വാഹനങ്ങൾ വിൽക്കാനാകില്ല    

ഭാരത് സ്റ്റേജ്-4 നിലവാരത്തിലുള്ള എന്‍ജിനുകൾ ഘടിപ്പിച്ച വാഹനങ്ങള്‍ 2020 മാര്‍ച്ച് 31 ശേഷം രാജ്യത്ത് വില്‍ക്കരുതെന്ന് സുപ്രീം കോടതി.

എന്‍ജിനില്‍ നിന്ന് പുറംതള്ളുന്ന പുക തുടങ്ങിയ മാലിന്യങ്ങളുടെ തോത് നിയന്ത്രിക്കാൻ ഏര്‍പ്പെടുത്തിയതാണ് ഭാരത് സ്റ്റേജ് (ബി.എസ്.) മാനദണ്ഡം.

2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് വില്‍ക്കുന്ന വാഹനങ്ങള്‍ ബി.എസ്-6 നിലവാരത്തിലുള്ളവയായിരിക്കണം.

തീരുമാനം നടപ്പാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന വാഹന നിർമാതാക്കളുടെ ആവശ്യം തള്ളികൊണ്ടാണ് കോടതി ഈ നിർണ്ണായക തീരുമാനം കൈക്കൊണ്ടത്.

വാഹനങ്ങളിൽ എമിഷൻ കൺട്രോൾ യൂണിറ്റുകൾ സ്ഥാപിച്ചും ചില സാങ്കേതിക മാറ്റങ്ങൾ വരുത്തിയുമാണ് ബി.എസ്-4 ലേക്ക് മാറുക. ഇന്ധനത്തിന്റെ ഗുണമേന്മയിലും ഇതനുസരിച്ച് മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.

ബി.എസ്-4 വാഹനങ്ങളെ അപേക്ഷിച്ച് ബി.എസ്-6 വാഹനങ്ങള്‍ക്ക് മലിനീകരണം കുറവായിരിക്കും. ബി.എസ്-5 മാനദണ്ഡങ്ങൾ വേണ്ടെന്ന് വച്ചാണ് ബി.എസ്-6 ലേക്ക് ഇന്ത്യ കടക്കുന്നത്.

വികസിത രാജ്യങ്ങളില്‍ വളരെ മുൻപ് തന്നെ വാഹന മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ നടപ്പിലാക്കിയിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it