മൈലേജ് 300 കിലോമീറ്റര്‍, ടാറ്റയുടെ കിടിലന്‍ ഇലക്ട്രിക് കാര്‍ വരുന്നു

ALFA സാങ്കേതിക വിദ്യയോടെയാണ് ടാറ്റ ആള്‍ട്രോസ് ഇവി അണിയിച്ചൊരുക്കുന്നത്.

Tata Altroz EV

ഏറ്റവും വിലക്കുറഞ്ഞ കാര്‍ വിപണിയിലിറക്കി ലോകത്തെ അതിശയിപ്പിച്ച ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക് വാഹന രംഗത്തും കഴിവ് തെളിയിക്കാന്‍ ഒരുങ്ങുന്നു.

ആള്‍ട്രോസ് ഇവി എന്ന് പേരിട്ടിരിക്കുന്ന പ്രീമിയം ഇലക്ട്രിക് കാറാണ് ടാറ്റയില്‍ നിന്ന് വരുന്ന താരം. രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ വാഹനം വിപണിയിലെത്തും. 10 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്.

ജനീവ ഓട്ടോഷോയില്‍ ടാറ്റ മോട്ടോഴ്‌സ് ഈ മോഡല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഈ വര്‍ഷം മധ്യത്തോടെ പുറത്തിറക്കുന്ന ആള്‍ട്രോസ് ഹാച്ചിനെ അടിസ്ഥാനമാക്കി നിര്‍മിച്ച ഇലക്ട്രിക് കാറാണ് പ്രദര്‍ശിപ്പിച്ചത്. ഫുള്‍ചാര്‍ജ് ചെയ്താല്‍ 250-300 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിയും. കൂടാതെ ഒരു മണിക്കൂര്‍ സമയം കൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനാകും.

ആല്‍ബട്രോസ് എന്ന മനോഹരമായ കടല്‍പ്പക്ഷിയുടെ പേരില്‍ നിന്നാണ് ആള്‍ട്രോസ് എന്ന പേര് ലഭിച്ചത്. ഏറ്റവും വലുപ്പം കൂടിയ കടല്‍പ്പക്ഷിയാണിത്. ALFA (എജൈല്‍ ലൈറ്റ് ഫ്‌ളെക്‌സിബിള്‍ അഡ്വാന്‍സ്ഡ്) സാങ്കേതിക വിദ്യയോടെയാണ് ടാറ്റ ആള്‍ട്രോസ് ഇവി അണിയിച്ചൊരുക്കുന്നത്. ഭാരം കുറഞ്ഞ മോഡുലാര്‍ ഫ്‌ളെക്‌സിബിള്‍ ഫീച്ചറുകളാണ് ഇതിന്റെ പ്രത്യേകത.

LEAVE A REPLY

Please enter your comment!
Please enter your name here