കാര്‍ ടയറുകളുടെ ആയുസ്സ് വര്‍ധിപ്പിക്കാനുള്ള എളുപ്പ വഴികള്‍

എന്‍ജിന്‍ എത്ര മികച്ചതാണെങ്കിലും സ്റ്റൈല്‍ അപ്‌ഡേറ്റഡ് ആണെങ്കിലും കാറിന്റെ ടയര്‍ മോശമാണെങ്കില്‍പ്പിന്നെ ആ കാര്‍ അപ്രസക്തമാണ്. വാഹനങ്ങളുടെ കാര്യക്ഷമതയിലും സുരക്ഷയിലും ടയറുകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എന്നാല്‍ മിക്കവരും വാഹനം വാങ്ങുമ്പോള്‍ ഇത് ശ്രദ്ധിക്കാറ് പോലുമില്ല. സാധാരണഗതിയില്‍ എല്ലാവരും കാറിന്റെ നിലവിലുള്ള ടയര്‍ മാറ്റി പുതിയതിലേക്ക് മാറ്റുന്നതിനെ കുറിച്ച് മാത്രമാണ് ചിന്തിക്കുക. എന്നാല്‍ എങ്ങനെ ടയറുകളുടെ ആയുസ്സ് വര്‍ധിപ്പിച്ച് ചെലവ് കുറയ്ക്കാം എന്നതിനെപ്പറ്റി പലര്‍ക്കും അറിവില്ല. ഇതാ നിങ്ങളുടെ കാര്‍ ടയറുകളുടെ ആയുസ്സ് വര്‍ധിപ്പിക്കാനുള്ള എളുപ്പവഴികള്‍:

  • ശരിയായ ടയര്‍ മര്‍ദ്ദം കാത്തുസൂക്ഷിക്കുന്നതാണ് ടയറുകളുടെ ആയുസ്സ് കൂട്ടുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം. ടയറില്‍ മുഴുവനായി കാറ്റ് നിറച്ചാല്‍ മികച്ച മൈലേജും കണ്‍ട്രോളും കിട്ടുമെന്നൊരു ധാരണ പൊതുവിലുണ്ട്. എന്നാലിത് തെറ്റാണ്. ഇത് ടയറുകള്‍ക്ക് പെട്ടെന്ന് പോറലേല്‍ക്കാന്‍ കാരണമാവുകയും അതുവഴി ടയറുകള്‍ നശിച്ച് പോവുകയും ചെയ്യുന്നു. മാത്രമല്ല ഇത് കാറിന്റെ സസ്പെന്‍ഷന്‍ ഘടകങ്ങള്‍ക്കും കാതലായ കേടുപാടുകളുണ്ടാക്കും.

  • ദുര്‍ഘടമായ പാതകളിലൂടെ വാഹനമോടിക്കുന്ന ഒരാളാണെങ്കില്‍, ഓരോ 5,000 കിലോമീറ്റര്‍ ഓട്ടത്തിന് ശേഷം നിങ്ങളുടെ കാറിന്റെ വീല്‍ ഘടന പരിശോധിക്കുന്നത് നല്ലതായിരിക്കും. കാരണം ദുര്‍ഘടമായ പാതകളിലൂടെയുള്ള നിരന്തര ഓട്ടം കാറിന്റെ വീലുകളുടെ ഘടനയില്‍ മാറ്റം വരുത്തും.

  • ടയര്‍ റൊട്ടേഷന്‍ എന്ന പ്രക്രിയയില്‍ സ്പെയര്‍ ടയറിനെക്കൂടി ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. ഇത്തരത്തില്‍ ചെയ്യുന്നത് ടയറുകള്‍ക്ക് ദീര്‍ഘായുസ്സ് പ്രദാനം ചെയ്യുന്നതാണ്.

  • പഴയ ടയറുകള്‍ മാറ്റി പുത്തനാക്കുമ്പോള്‍ വാല്‍വുകളും വാല്‍വ് ക്യാപ്പുകളും കൂടി പുത്തനാക്കി മാറ്റാന്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം കാറിന്റെ ഈ ഘടകങ്ങള്‍ കാലാകാലത്തിന് മാറ്റിയില്ലെങ്കിലത് ടയറുകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ ഹേതുവാകും. അത് കൊണ്ട് തന്നെ പുതിയ ടയറിലേക്ക് മാറുമ്പോള്‍ ഈ ഘടകങ്ങള്‍ കൂടി മാറ്റിയാല്‍ നന്നായിരിക്കും.

  • ലഗേജുകളും മറ്റുമായി അമിതഭാരം കയറ്റിക്കൊണ്ടുള്ള യാത്രകള്‍ കാറുകളുടെ ടയറുകള്‍ക്ക് മാത്രമല്ല സസ്പെന്‍ഷന്‍ ഘടകങ്ങള്‍ക്കും കാര്യമായ കേടുപാടുകളുണ്ടാക്കും.

  • യാത്രക്കിടയില്‍ ടയര്‍ പഞ്ചറാവുകയാണെങ്കില്‍ ഉടന്‍ തന്നെയത് ശരിയാക്കുക. പഞ്ചറായ ടയര്‍ കൊണ്ട് ദീര്‍ഘദൂരം ഡ്രൈവ് ചെയ്യാതിരിക്കുക, ഇത് കാറിന്റെ വശങ്ങളില്‍ കോട്ടം ചെയ്യും.

Related Articles

Next Story

Videos

Share it