കിടിലന്‍ ലുക്കില്‍ ഒരു എസ്.യു.വി!ടൊയോട്ടയുടെ അര്‍ബന്‍ ക്രൂയിസര്‍ അവതരിപ്പിച്ചു
ആകര്‍ഷകമായ വിലയില്‍ ടൊയോട്ടയുടെ അര്‍ബന്‍ ക്രൂയിസര്‍ വിപണിയില്‍ അവതരിപ്പിച്ചു. രാജ്യത്തെ അതിവേഗം വളരുന്ന കോംപാക്റ്റ് എസ്.യു.വി വിഭാഗത്തിലേക്ക് ടൊയോട്ടയുടെ സംഭാവനയാണ് ഈ താരം. 8.40 ലക്ഷം രൂപ മുതല്‍ 11.30 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്‌സ്‌ഷോറൂം ഡല്‍ഹി വില. ഒക്ടോബര്‍ പകുതിയോടെ ഈ വാഹനം നിരത്തുകളിലെത്തും.
മിഡ്, ഹൈ, പ്രീമിയം എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് അര്‍ബന്‍ ക്രൂയിസര്‍ വിപണിയിലെത്തുന്നത്. മാരുതി സുസുക്കി-ടൊയോട്ട കൂട്ടുകെട്ടില്‍ ഇറങ്ങുന്ന രണ്ടാമത്തെ വാഹനമാണിത്. ഗ്ലാന്‍സ ആയിരുന്നു ഈ കൂട്ടുകെട്ടിലിറങ്ങിയ ആദ്യ മോഡല്‍. മാരുതി സുസുക്കി വിതാരയുടെ റീബാഡ്ജിംഗ് പതിപ്പാണ് അര്‍ബന്‍ ക്രൂയിസര്‍.
1.5 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിനാണ് ഇതിന്റേത്. ബ്രെസ്സയുടെ അതേ എന്‍ജിന്‍. ഏഴിഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്റ്റാര്‍ട്ട് സ്‌റ്റോപ്പ് ബട്ടണ്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
റീബാഡ്ജിംഗ് പതിപ്പാണെങ്കിലും രൂപകല്‍പ്പനയില്‍ തനതായ ചില ശൈലികള്‍ അര്‍ബന്‍ ക്രൂയിസറില്‍ ആവിഷ്‌കരിക്കാന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്. ഫോര്‍ച്യൂണറിനെ ഓര്‍മ്മിപ്പിക്കുന്ന ഗ്രില്‍, എല്‍ഇഡി പ്രൊഡക്ഷന്‍ ഹെഡ്‌ലാമ്പ്, ബ്ലാക് റിയര്‍വ്യൂ മിറര്‍, 16 ഇഞ്ച് അലോയ് വീലുകള്‍... തുടങ്ങിയ പ്രത്യേകതകള്‍ ഡിസൈനില്‍ ചേര്‍ത്തിരിക്കുന്നു. എന്നാല്‍ ഉള്‍വശം കൂടുതലും ബ്രെസ്സയ്ക്ക് സമാനമാണ്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine