ടൊയോട്ടയുടെ പുതിയ എസ്.യു.വി നവംബറില്‍ എത്തിയേക്കും
ടൊയോട്ടയുടെ പുതിയ ചെറു എസ്.യു.വി ഈ നവംബറില്‍ തന്നെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനിയെന്ന് സൂചന. ടാറ്റ നെക്‌സണ്‍, മഹീന്ദ്ര എക്‌സ്.യു.വി 300, ഹ്യുണ്ടായ് വെന്യൂ എന്നിവയായിരിക്കും വിപണിയില്‍ ഇതിന്റെ എതിരാളികള്‍.
നാല് മീറ്ററില്‍ താഴെ നീളമുള്ള കോമ്പാക്റ്റ് എസ്.യു.വിയാണിത്. 3.98 മീറ്ററാണ് നീളം. 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഇതിന്റേത്. 2 വീല്‍, 4 വീല്‍ ഡ്രൈവ് ഓപ്ഷനുകളുണ്ടാകും. മാനുവല്‍, ഓട്ടോമാറ്റിക് വകഭേദങ്ങള്‍ വിപണിയിലിറക്കുമെന്നാണ് പ്രതീക്ഷ.
വിദേശവിപണിയിലുള്ള ടൊയോട്ട റഷിന് പകരമായാണ് പുതിയ എസ്.യു.വി വരുന്നതെന്നാണ് സൂചനകള്‍. ടൊയോട്ടക്കായി ഈ വാഹനം നിര്‍മിച്ചിരിക്കുന്നത് കമ്പനിയുടെ അധീനതയിലുള്ള സ്ഥാപനമായ ദയ്ഹാറ്റസുവാണ്. ഈ ജാപ്പനീസ് കാര്‍നിര്‍മാണ കമ്പനിയുടെ 51.2 ശതമാനം ഓഹരികള്‍ ടൊയോട്ടയുടെ ഉടമസ്ഥതയിലാണ്.
പുതിയ എസ്.യു.വിയുടെ വില 10 ലക്ഷം രൂപയ്ക്ക് മുകളിലേക്കായിരിക്കുമെന്നാണ് അഭ്യൂഹങ്ങള്‍.