ഫോക്‌സ് വാഗണ്‍ റ്റി-റോക് നിരത്തിലേക്ക്
ഫോക്‌സ് വാഗന്റെ പുതിയ എസ്.യു.വിയായ റ്റി-റോക് അവതരിപ്പിച്ചു. 19.99 ലക്ഷം രൂപയാണ് പ്രാരംഭവില. സ്‌പോര്‍ട്ടി ക്രോസോവര്‍ എസ്.യു.വിയായ റ്റി-റോക് യുവഹൃദയം കവരുന്ന ഡിസൈനോടെയാണ് എത്തിയിരിക്കുന്നത്.
കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റായി ഇറക്കുമതി ചെയ്യുന്ന വാഹനമാണിത്. 2500 കാറുകള്‍ക്ക് താഴെയുള്ള ഇറക്കുമതി നിയമപ്രകാരമാണ് റ്റി-റോക് ഇന്ത്യയിലെത്തിക്കുന്നത്.
1.5 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍, ടര്‍ബോ പെട്രോള്‍ റ്റിഎസ്‌ഐ എന്‍ജിനാണ് റ്റി-റോക്കിന് കരുത്ത് പകരുന്നത്. ഏഴ് സ്പീഡ് DSG ഗിയര്‍ബോക്‌സ് ആണ് ഇതിലുള്ളത്.
ക്രോം ലൈനോട് കൂടിയ ഗ്രില്‍, ഡേടൈം റണ്ണിംഗ് ലാമ്പുകള്‍ ഉള്‍പ്പെടുന്ന ഫുള്‍ എല്‍ഇഡി ഡ്യുവല്‍ ബീം ഹെഡ്‌ലാമ്പ്, ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍, വലിയ വീല്‍ ആര്‍ച്ചുകള്‍ തുടങ്ങിയവയാണ് എക്‌സ്റ്റീരിയറിന്റെ പ്രത്യേകതകള്‍.
ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസറ്റര്‍, ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, പനോരമിക് സണ്‍റൂഫ്, ലതര്‍ സീറ്റുകള്‍ തുടങ്ങിയവ ഇന്റീരിയറിനെ സവിശേഷമാക്കുന്നു. സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകളും ഇബിഡിയോട് കൂടിയ എബിഎസ്, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, പാര്‍ക്കിംഗ് കാമറ... തുടങ്ങിയ പ്രത്യേകതകളുണ്ട്. അഞ്ച് നിറങ്ങളില്‍ വാഹനം ലഭ്യമാകും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline