ഇലക്ട്രിക് കാറുമായി ഫോക്സ് വാഗണ്‍: ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍!

വരാനിരിക്കുന്ന ഇലക്ട്രിക് കാര്‍ വിപ്ലവത്തിന് വീര്യം കൂട്ടാന്‍ ഫോക്സ് വാഗണും. ആകര്‍ഷകമായ വിലയില്‍ ആകര്‍ഷകമായ രൂപകല്‍പ്പനയിലുള്ള ഇലക്ട്രിക് കാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ഒരു ഡീസല്‍ ഹാച്ച്ബാക്കിന്‍റെ വിലയില്‍ വാഹനം ലഭ്യമാകും എന്നതാണ് ഇതിന്‍റെ സവിശേഷത.

മോഡുലാര്‍ ഇലക്ട്രിക് ഡ്രൈവ് മാട്രിക്സ് അഥവാ എംഇബി എന്ന ഫോക്സ് വാഗന്‍റെ പുതുതലമുറ പ്ലാറ്റ്ഫോമിലാണ് ഈ വാഹനവും അവതരിപ്പിക്കുന്നത്. ആദ്യമോഡല്‍ 2020ഓടെ വിപണിയിലെത്തും. ഇതിന്‍റെ ബുക്കിംഗ് അടുത്ത വര്‍ഷം മുതല്‍ സീകരിച്ചുതുടങ്ങും. ഫോക്സ് വാഗന്‍റെ ഗോള്‍ഫ് ഡീസലിനെക്കാള്‍ വില കുറവായിരിക്കും ഈ മോഡലിനെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായുള്ള എംഇബി പ്ലാറ്റ്ഫോമില്‍ വലിയ ബാറ്ററികളും ഘടിപ്പിക്കാനാകും എന്നതാണ് സവിശേഷത. എന്‍ട്രി ലെവല്‍ മോഡലിന് ഫുള്‍ ചാര്‍ജിംഗില്‍ 330 കിലോമീറ്റര്‍ ഓടാന്‍ സാധിക്കും. ഇതിന് മുകളില്‍ വലുപ്പമുള്ള അടുത്ത ബാറ്ററിയുടെ റേഞ്ച് 600 കിലോമീറ്ററാണ്. എംഇബി പ്ലാറ്റ്ഫോമില്‍ ആകര്‍ഷകമായ നിരക്കിലുള്ള ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ നിരയില്‍ നിരവധി ഇലക്ട്രിക് വാഹനങ്ങള്‍ സമീപഭാവിയില്‍ വിപണിയിലിറങ്ങും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it