ഇന്ധനച്ചെലവ് ലാഭിക്കാന്‍ ഈ ഫ്യുവല്‍ കാര്‍ഡുകള്‍ ഉപയോഗിക്കാം.

ഇന്ന് പലരും കുടുംബ ബജറ്റിൻ്റെ വലിയൊരു ശതമാനവും ഇന്ധനച്ചെലവിനായി മാറ്റിവെക്കുന്നവരാണ്. ഈ സാഹചര്യത്തിലാണ് ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ പ്രയോജനം. എണ്ണക്കമ്പനികളുമായി ചേര്‍ന്ന് ബാങ്കുകള്‍ പുറത്തിറക്കുന്ന ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഇന്ധനച്ചെലവ് ലാഭിക്കാന്‍ നിങ്ങളെ സഹായിക്കും.

എസ്ബിഐ- ബിപിസിഎല്‍ കാര്‍ഡ്

ബിപിസിഎല്ലും എസ്ബിഐയുമായി ചേര്‍ന്ന് രണ്ട് ക്രെഡിറ്റ് കാര്‍ഡുകള്‍ ആണ് അവതരിപ്പിക്കുന്നത്. ബിപിസിഎല്‍ പമ്പുകളില്‍ 4000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് 3.25 ശതമാനം റിവാര്‍ഡ് പോയിന്റും ഇന്ധന സര്‍ചാര്‍ജില്‍ ഒരു ശതമാനം ഇളവും നല്‍കും. ഗ്രോസറികള്‍ക്കായി ഓരോ 100 രൂപ ചെലവഴിക്കുമ്പോഴും 5x റിവാര്‍ഡ് പോയിന്റുകളും ലഭിക്കും. 499 രൂപയാണ് വാര്‍ഷിക ഫീസ്.

എസ്ബിഐ ഒക്ടെയിന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 7.25 ശതമാനം വാല്യുബാക്കാണ് ബിപിസിഎല്‍ പമ്പുകളില്‍ നിന്ന് ലഭിക്കുന്നത്. 6.25 ശതമാനം റിവാര്‍ഡ് പോയിന്റായും ഒരു ശതമാനം ഇന്ധന സര്‍ചാര്‍ജില്‍ കിഴിവായും ലഭിക്കും (4000 രൂപവരെ). ബിപിസിഎല്‍ ഫ്യുവല്‍, ലൂബ്രിക്കന്റ്, ഭാരത് ഗ്യാസ് എന്നിവടങ്ങളില്‍ ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 25 റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും. ഡൈനിംഗ്, ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകള്‍, ഗ്രോസറി, സിനിമ ടിക്കറ്റ് എന്നിവയ്ക്ക് 10x റിവാര്‍ഡ് പോയിന്റും നല്‍കുന്നു. 1,499 രൂപയാണ് വാര്‍ഷിക നിരക്ക്.

എച്ച്ഡിഎഫ്‌സി

എച്ച്ഡിഎഫ്‌സി- ഭാരത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഇന്ധന ചെലവില്‍ പ്രതിമാസം 5 ശതമാനത്തിൻ്റെ ഇളവ് ലഭിക്കും. ഒരു ശതമാനം ഇന്ധന സര്‍ചാര്‍ജിലും കുറവുണ്ടാകും. ഐആര്‍ടിസി ടിക്കറ്റ് ബുക്കിംഗിനും ഗ്രോസറി ഷോപ്പിംഗിലും 5 ശതമാനം ക്യാഷ്ബാക്കുണ്ട്. 500 രൂപയാണ് വാര്‍ഷിക നിരക്ക്.

ആക്‌സിസ് ഇന്ത്യന്‍ ഓയില്‍ കാര്‍ഡ്

ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഓരോ 100 രൂപയ്ക്കും ഇന്ധനം നിറയ്ക്കുമ്പോള്‍ സര്‍ചാര്‍ജില്‍ ഒരുശതമാനം കുറവും 20 റിവാര്‍ഡ് പോയിന്റും ലഭിക്കും. ഷോപ്പിംഗ് സമയത്ത് 100 രൂപയ്ക്ക് 5 പോയിന്റ് വീതം റീവാര്‍ഡ് ലഭിക്കും. 500 രൂപയാണ് കാര്‍ഡിൻ്റെ വാര്‍ഷിക ഫീസ്. 50,000 രൂപയ്ക്ക് മുകളില്‍ പ്രതിവര്‍ഷം ചെലവാക്കുകയാണെങ്കില്‍ വാര്‍ഷിക ഫീസ് ഉണ്ടാകില്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it