സേവിംഗ്‌സ് അക്കൗണ്ടുമായി ആപ്പിള്‍ എത്തുന്നു

ഗോള്‍ഡ്മാന്‍ സാച്ച്‌സുമായി (Goldman Sachs) ചേര്‍ന്ന് സേവിംഗ്‌സ് അക്കൗണ്ട് സേവനം അവതരിപ്പിച്ച് ആപ്പിള്‍ (Apple). ഉപഭോക്താക്കള്‍ക്ക് പണം സൂക്ഷിക്കാനും റിവാര്‍ഡ് നേടാനുമുള്ള അവസരമാണ് ആപ്പിള്‍ ഒരുക്കുന്നത്. ആപ്പിള്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് അക്കൗണ്ട് തുറക്കാന്‍ സാധിക്കുക.

ഗോള്‍ഡ്മാന്‍ സാച്ചുമായി ചേര്‍ന്ന് 2019ല്‍ കമ്പനി പുറത്തിറക്കിയ ക്രെഡിറ്റ് കാര്‍ഡ് ആണ് ആപ്പിള്‍ കാര്‍ഡ്. അമേരിക്കയില്‍ മാത്രമാണ് ആപ്പിള്‍ കാര്‍ഡ് സേവനങ്ങള്‍ ലഭ്യമാവുന്നത്. പുതിയ സേവിംഗ്‌സ് അക്കൗണ്ടിന് വാര്‍ഷിക ചാര്‍ജുകളോ, മിനിമം ബാലന്‍സ് നിബന്ധനകളോ ഉണ്ടാവില്ല. ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന എല്ലാ പേയ്‌മെന്റുകളും ഓട്ടോമാറ്റിക്ക് ആയി ആപ്പിള്‍ സേവിംഗ്‌സ് അക്കൗണ്ടിലേക്ക് ആവും എത്തുക. മറ്റ് അക്കൗണ്ടുകളിലേക്ക് പണം സ്വീകരിക്കേണ്ടവര്‍ക്ക് ഈ ഓപ്ഷന്‍ മാറ്റി നല്‍കാം.

ലിങ്ക് ചെയ്ത ബാങ്കുകളില്‍ നിന്ന് ആപ്പിള്‍ സേവിംഗ്‌സ് അക്കൗണ്ടുകളിലേത്ത് പണം ഡിപോസിറ്റ് ചെയ്യാം. സാമ്പത്തിക സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആപ്പിള്‍ സേവിംഗ്‌സ് അക്കൗണ്ട് അവതരിപ്പിച്ചത്. അതേ സമയം നേരത്തെ പ്രഖ്യാപിച്ച ആപ്പിള്‍ ബൈ നൗ പേ ലേറ്റര്‍ സേവനം ആരംഭിക്കുന്നത് വൈകും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it