ഫോണ്‍ ബില്‍ മുതല്‍ നെറ്റ്ഫ്‌ളിക്‌സ് വരെ, ഓട്ടോമാറ്റിക് ബില്ലുകള്‍ ഏപ്രിലില്‍ മുടങ്ങും; കാരണമിതാണ്

ഏപ്രിലില്‍ ഓട്ടോമാറ്റിക് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്ന ഉപഭോക്താക്കളില്‍ പലരും നേരിടാനിരിക്കുന്നത് വലിയ തലവേദനയെന്ന് റിപ്പോര്‍ട്ടുകള്‍. ഫോണിലൂടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തി ഓട്ടോമാറ്റിക് ആയി നടത്തിക്കൊണ്ടിരുന്ന ബില്‍ പേമെന്റുകള്‍ മുടങ്ങുമെന്നാണ് അറിയിപ്പ്.

മൊബൈല്‍ യൂട്ടിലിറ്റി ബില്ലുകള്‍, നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ തുടങ്ങിയവയെല്ലാം തടസ്സപ്പെടും. ഭാരതി എര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ടാറ്റ പവര്‍, ബിഎസ്ഇകള്‍ എന്നിവയെല്ലാം ഏപ്രിലില്‍ തടസ്സം നേരിടും.

ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡ് വഴി ഉപയോക്താക്കള്‍ നടത്തുന്ന റെക്കറിംഗ് പേമെന്റുകള്‍, അഡീഷണല്‍ ഫാക്റ്റര്‍ ഓതന്റിക്കേഷന്‍ എന്നിവയുടെ നോട്ടിഫിക്കേഷന്‍ സംവിധാനം പുതുക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ പ്രീ ഡെബിറ്റ് വിജ്ഞാപന ചട്ടം നല്‍കിയിരുന്നു.
ഓണ്‍ലൈന്‍ വ്യാപാരികള്‍, കാര്‍ഡ് നെറ്റ് വര്‍ക്കുകള്‍ എന്നിവര്‍ക്കും ഈ അറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇത് പാലിക്കാന്‍ പലരും തയ്യാറായിട്ടില്ല. ഇതിനായുള്ള അവസാന തീയതി മാര്‍ച്ച് 31 ആണ്. 2019 ഓഗസ്റ്റില്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ആയതിനാല്‍ തന്നെ കൂടുതല്‍ സമയം അനുവദിക്കല്‍ ആര്‍ബിഐ നിരസിച്ചിട്ടുമുണ്ട്.
ബില്‍ കാലാവധി തീരുന്നതിന് അഞ്ച് പ്രവര്‍ത്തി ദിവസങ്ങള്‍ക്ക് മുമ്പ് ഉപഭോക്താക്കള്‍ക്ക് സന്ദേശം നല്‍കണമെന്നതാണ് പുതിയ ചട്ടം. തനിയെ പണം പിന്‍വലിക്കല്‍ നടക്കണമെങ്കിലും ഉപഭോക്താക്കളെ അറിയിക്കണമെന്നാണ് ആര്‍ബിഐ നിര്‍ദേശം. പുതിയ ചട്ടമനുസരിച്ച് 5000 രൂപയിലേറെയുള്ള ഇത്തരം ഓട്ടോമാറ്റിക് ഇടപാടുകള്‍ക്ക് ഒരു വണ്‍ ടൈം പാസ്വേഡ് (ഓടിപി) ഉപഭോക്താക്കള്‍ക്കെത്തും. ഇത് ഉപഭോക്താക്കള്‍ക്ക് നല്‍കിയില്ലെങ്കില്‍
ഓട്ടോ ഡെബിറ്റ്
ഇടപാട് നടക്കില്ല.
ഓട്ടോമാറ്റിക് ആയി സജീകരിക്കേണ്ടതാണ് ഇത്. ഇതനുസരിച്ച് ബാങ്കുകളും ഓണ്‍ലൈന്‍ വെബ്്‌സൈറ്റുകളും ആപ്പുകളും സൗകര്യം ഏര്‍പ്പെടുത്തണണെന്ന അറിയിപ്പാണ് മാര്‍ച്ച് 31 ന് തീരുന്നത്.
എംഎസ്എംഇകളും കോര്‍പ്പറേറ്റുകളും ഉള്‍പ്പെടെ രണ്ടായിരം കോടിയോളം പേമെന്റുകളാണ് ഇത്തരത്തില്‍ ഓട്ടോമാറ്റിക് ആയി രാജ്യത്ത് നടക്കുന്നത്. പലരും ഇത് ചെയ്‌തെങ്കിലും ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ്, എയര്‍ടെല്‍, ടാറ്റ പവര്‍ എന്നിവരൊന്നും ഇതുവരെ ചെയ്തിട്ടില്ലെന്നാണ് അറിയുന്നത്. അതിനാല്‍ തന്നെ ഈ സേവനങ്ങള്‍ ഓട്ടോമാറ്റിക് ആയി അക്കൗണ്ടില്‍ ബന്ധിപ്പിച്ചവര്‍ക്കാകും ബുദ്ധിമുട്ട് ഉണ്ടാകുക.
യുപിഐ, ബിബിപിഎസ്, എസ്‌ഐ ഹബ്, ബില്‍ ഡെസ്‌ക് പോലുള്ള ബദല്‍ മാര്‍ഗങ്ങള്‍ വഴി ഇത്തരക്കാക്ക് ബില്‍ അടയ്ക്കാന്‍ കഴിഞ്ഞേക്കും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it