കേരളത്തിലെ 91 ശാഖകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച് കാനറ ബാങ്ക്

കാനറ ബാങ്കിന്റെ 91 ശാഖകള്‍ കേരളത്തില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു. സിന്‍ഡിക്കേറ്റ് ബാങ്ക് കാനറയില്‍ ലയിപ്പിച്ചതിനെ തുടര്‍ന്നാണിത്. അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന ബ്രാഞ്ചുകളാണ് പ്രവര്‍ത്തനം നിര്‍ത്തുന്നത്. ഈ ബ്രാഞ്ചുകളിലെ കോണ്‍ട്രാക്റ്റ് ജോലിക്കാര്‍ക്ക് ജോലി പോകും. എന്നാല്‍ സ്ഥിരം ജോലിക്കാരെ പിരിച്ചുവിടില്ല. പുതിയ നിയമനങ്ങളും വൈകും. 2018 ലാണ് സിന്‍ഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കില്‍ ലയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. 10, 391 ബ്രാഞ്ചുകള്‍, 12, 829 എടിഎം കൗണ്ടറുകള്‍ എന്നിവയാണ് ലയിപ്പിച്ച ശേഷം കാനറ ബാങ്കിനുള്ളത്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ബാങ്കുകളുടെ ലയനം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ആന്ധ്ര ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക് എന്നിവ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലാണ് ലയിപ്പിച്ചത്. സിന്‍ഡിക്കേറ്റ് ബാങ്ക് കാനറയിലും. യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് എന്നിവ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിപ്പിച്ചു. അലഹാബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിലും ലയിപ്പിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ബാങ്കുകളുടെ ലയനം മൂലം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും കരാര്‍ അടിസ്ഥാനത്തിലും ദിവസക്കൂലിക്കും ജോലി ചെയ്യുന്നവര്‍ക്ക് ജോലി നഷ്ടമാകും. മാത്രമല്ല, പുതിയ നിയമനം ഇനി സമീപ ഭാവിയില്‍ നടക്കില്ല. നിലവില്‍ അടച്ചുപൂട്ടുന്ന ബ്രാഞ്ചിലെ ജീവനക്കാരെ മറ്റു ബ്രാഞ്ചുകളില്‍ വിന്യസിക്കുകയാണ് ചെയ്യുക.
പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ബ്രാഞ്ചുകള്‍ -
തി​രു​വ​ന​ന്ത​പു​രം സ്​​റ്റാ​ച്യൂ (എം), ​ചാ​ല, ക​ഴ​ക്കൂ​ട്ടം, പേ​രൂ​ർ​ക്ക​ട, മു​ട്ട​ത്ത​റ (എ​ച്ച്.​എ​ഫ്.​ബി), പേ​ട്ട, ശാ​സ്​​ത​മം​ഗ​ലം, തി​രു​മ​ല, ലോ​ക്ക​ൽ, കാ​ര​ക്കോ​ണം, കാ​ട്ടാ​ക്ക​ട, നെ​ടു​മ​ങ്ങാ​ട്, കി​ളി​മാ​നൂ​ർ, കു​ണ്ട​റ, പു​ന​ലൂ​ർ, ആ​യൂ​ർ, പ​ന്ത​ളം, തി​രു​വ​ല്ല, പ​ത്ത​നം​തി​ട്ട, അ​ടൂ​ർ, കോ​ന്നി, കോ​ഴ​ഞ്ചേ​രി, ആ​ല​പ്പു​ഴ, കാ​യം​കു​ളം, ചെ​ങ്ങ​ന്നൂ​ർ, മാ​ന്നാ​ർ, ചേ​ർ​ത്ത​ല, എ​ട​ത്വ, അ​മ്പ​ല​പ്പു​ഴ, ഹ​രി​പ്പാ​ട്, ക​ടു​ത്തു​രു​ത്തി, പൊ​ൻ​കു​ന്നം, ക​റു​ക​ച്ചാ​ൽ, കു​റു​വി​ല​ങ്ങാ​ട്, കോ​ട്ട​യം ക​ഞ്ഞി​ക്കു​ഴി,
എ​റ​ണാ​കു​ളം ഷ​ൺ​മു​ഖം റോ​ഡ്​ (മെ​യി​ൻ), കാ​ക്ക​നാ​ട്, അ​ങ്ക​മാ​ലി ഉ​ദ്യ​മി മി​ത്ര, പെ​രു​മ്പാ​വൂ​ർ, മൂ​വാ​റ്റു​പു​ഴ, കോ​ല​ഞ്ചേ​രി, ക​ള​മ​ശ്ശേ​രി, കോ​ത​മം​ഗ​ലം, പി​റ​വം, മ​ര​ട്, ചാ​ല​ക്കു​ടി, ഗു​രു​വാ​യൂ​ർ, ഇ​രി​ങ്ങാ​ല​ക്കു​ട, കൊ​ടു​ങ്ങ​ല്ലൂ​ർ, കു​ന്നം​കു​ളം, മു​ള​ങ്കു​ന്ന​ത്തു​കാ​വ്​ (പു​ഴ​യ്​​ക്ക​ൽ), മാ​ള, വ​ല​പ്പാ​ട്. ചെ​ർ​പു​ള​ശ്ശേ​രി, പ​ട്ടാ​മ്പി, മ​ല​പ്പു​റം, കോ​ട്ട​ക്ക​ൽ, കൊ​ണ്ടോ​ട്ടി, മ​​ഞ്ചേ​രി സ്പെ​ഷ​ലൈ​സ്​​ഡ്​ എ​സ്.​എം.​ഇ, വ​ളാ​ഞ്ചേ​രി, നി​ല​മ്പൂ​ർ, തി​രൂ​ർ (തൃ​ക്ക​ണ്ടി​യൂ​ർ), വ​ട​ക​ര, ബാ​ലു​ശ്ശേ​രി,
കോ​ഴി​ക്കോ​ട്​ ചെ​റൂ​ട്ടി റോ​ഡ്​ (മെ​യി​ൻ),​ മാ​വൂ​ർ റോ​ഡ്, ​കൊ​ടു​വ​ള്ളി, പാ​യ​ന്തോ​ങ്ങ്, ഓ​ർ​​ക്കാ​​ട്ടേ​രി, കൊ​യി​ലാ​ണ്ടി, താ​മ​ര​ശ്ശേ​രി, പേ​രാ​​മ്പ്ര, പാ​നൂ​ർ, മ​ട്ട​ന്നൂ​ർ, ഇ​രി​ട്ടി, മാ​ഹി, ക​ൽ​പ​റ്റ, ബ​ത്തേ​രി, പ​ന​മ​രം, പ​ഴ​യ​ങ്ങാ​ടി (മു​ട്ടം), പ​യ്യ​ന്നൂ​ർ, ത​ളി​പ്പ​റ​മ്പ്, ചി​റ​ക്ക​ൽ, ക​ണ്ണ​പു​രം, ച​ക്ക​ര​ക്ക​ൽ (അ​ഞ്ച​ര​ക്ക​ണ്ടി), അ​ഴീ​ക്കോ​ട്​ സൗ​ത്ത്, ചെ​ങ്ങ​ള, പെ​രി​യ, ​തൃ​ക്ക​രി​പ്പൂ​ർ, കാ​സ​ർ​കോ​ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it