അഞ്ച് ലക്ഷം രൂപ വരെ പ്രതിമാസ ഇഎംഐ; പുതിയ സ്കീം പ്രഖ്യാപിച്ച് ഐസിഐസിഐ

ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി സാധനങ്ങളും സേവനങ്ങളും വാങ്ങാന്‍ ഇനി അഞ്ച് ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. ബില്ലിലേക്ക് ക്രെഡിറ്റ് ചെയ്യുന്ന തുക ഇഎംഐ ആയി തിരിച്ചടയ്ക്കാം. തത്സമയ 'കാര്ഡ്ലെസ് ഇഎംഐ' സൗകര്യവും ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്കായി ഈ പ്രതിസന്ധി ഘട്ടത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഉയര്‍ന്ന മൂല്യമുള്ള ഉല്‍പ്പന്ന- സേവനങ്ങള്‍ക്ക് നല്‍കേണ്ടി വരുന്ന തുക ഐസിഐസിഐ അക്കൗണ്ട് ഹോള്‍ഡര്‍മാര്‍ക്ക് തത്സമയം, ഡിജിറ്റലായി പ്രതിമാസ ഗഡുക്കളായി മാറ്റാം. സ്മാര്‍ട്ട് ഫോണ്‍, പാന്‍ നമ്പര്‍, ഒടിപി എന്നിവ ഉപയോഗിച്ച് എളുപ്പത്തില്‍ ഇഎംഐ ലഭിക്കും.
ഇലക്ട്രോണിക്സ്, ഹോം അപ്ലയന്‍സസ്, ലാപ്ടോപ്, മൊബൈല്‍ ഫോണ്‍, ഫാഷന്‍ വസ്ത്രങ്ങള്‍, സ്പോര്‍ട്സ് ഉപകരണങ്ങള്‍, , വീട്ടാലങ്കാരവസ്തുക്കള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ക്കു പുറമെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള പേമെന്റുകള്‍, ടിക്കറ്റ് ബുക്കിംഗ് സേവനങ്ങള്‍ക്കും ഈ സൗകര്യം ഉപയോഗിക്കാന്‍ കഴിയുമെന്ന് ഐസിഐസിഐ ബാങ്ക് വ്യക്തമാക്കി.
എസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് 'കാര്ഡ്ലെസ് ഇഎംഐ' യ്ക്കുള്ള യോഗ്യത പരിശോധിക്കാന്‍ 'CARDLESS' എന്ന് '5676766' ലേക്ക് എസ്എംഎസ് അയയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ ഏറ്റവും അടുത്ത ഐസിഐസിഐ ബ്രാഞ്ചുമായി ബന്ധപ്പെടുക.