മെയ് 23 ന് എന്‍ഇഎഫ്ടി (NEFT)സേവനങ്ങള്‍ മുടങ്ങുമെന്ന് ആര്‍ബിഐ; കാരണമിതാണ്

2021 മെയ് 23ന് 14 മണിക്കൂറോളം രാജ്യത്ത് നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്സ് ട്രാന്‍സ്ഫര്‍ (നെഫ്റ്റ്) സേവനങ്ങള്‍ തടസ്സപ്പെടുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നെഫ്റ്റ് സേവനം മെച്ചപ്പെടുത്തുന്നതിനായുള്ള അപ്ഗ്രഡേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണിത്. മെയ് 22 ന് രാത്രിവരെയുള്ള നെഫ്റ്റുകള്‍ക്കുശേഷം അര്‍ധ രാത്രി 12 നായിരിക്കും അപ്ഗ്രഡേഷന്‍ നടക്കുക. അതിനാല്‍ മെയ് 23 ഞായറാഴ്ച 12 :01 am മുതല്‍ 02 : 00 pm വരെ നെഫ്റ്റ് സേവനങ്ങള്‍ ലഭ്യമാകില്ല എന്ന് ആര്‍ബിഐ ട്വിറ്ററില്‍ കുറിച്ചു.

എന്‍ഇഎഫ്ടി മാത്രമാകും തടസ്സപ്പെടുക, ആര്‍ടിജിഎസ് സേവനങ്ങള്‍ തടസ്സപ്പെടില്ലെന്നും അറിയിപ്പുണ്ട്. വിവിധ ബാങ്കുകള്‍ തങ്ങളുടെ ഉപയോക്താക്കളെ ഇക്കാര്യം അറിയിക്കണമെന്നും ആര്‍ബിഐ പറയുന്നു.
സാധാരണയായി നെഫ്റ്റ് സേവനം 24 മണിക്കൂറും ലഭ്യമാണ്. അര മണിക്കൂറിന്റെ ബാച്ചുകളായാണ് നെഫ്റ്റ് ഇടപാടുകള്‍ നടത്തുന്നത്. നെഫ്റ്റിലൂടെ കൈമാറാന്‍ സാധിക്കുന്ന പരമാവധി തുകയ്ക്ക് പരിധിയില്ല (ബാങ്കുകള്‍ക്കനുസരിച്ച് തുകയില്‍ വ്യത്യാസങ്ങളുണ്ടെങ്കിലും) എന്നതിനാല്‍ തന്നെ ഇവ ഉപയോഗിക്കുന്ന സംരംഭകരും വ്യക്തികളും എല്ലാം വളരെ കൂടുതലാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it