'ഏജന്‍സി ബാങ്കിംഗ് സാമ്പത്തിക രംഗത്തെ വലിയ മാറ്റമാകും'; കെ പോള്‍ തോമസ്

സാമ്പത്തിക രംഗത്ത് വരാനിരിക്കുന്ന വലിയ മാറ്റം ഏജന്‍സി ബാങ്കിംഗ് ആയിരിക്കുമെന്ന് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിംഗ് ഡയറക്റ്റര്‍ & സിഇഒ കെ പോള്‍ തോമസ്. ഡിജിറ്റല്‍ ബാങ്കിംഗിലെ പുതിയ സാധ്യതകളുമായി ഈ രംഗത്തെ ഓരോരുത്തരുടെയും കടന്നുവരവ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിംഗിലെ വലിയ മാറ്റമാണ്. വായ്പകളുള്‍പ്പെടെയുള്ള എല്ലാ സേവനങ്ങള്‍ക്കുമൊപ്പം പേമെന്റും പര്‍ച്ചേസിംഗും ുള്‍പ്പെടുന്ന സംരംഭക രംഗത്തെ എല്ലാ സാമ്പത്തിക ഇടപാടുകളെയും സുഗമമാക്കുമെന്നും അദ്ദേഹം വിശദമാക്കി.

രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളുടെ വലിയ പങ്കാളിത്തവും അദ്ദേഹം പങ്കുവച്ചു. ധനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ഫിനാന്‍സ് & ഇന്‍വെസ്റ്റ്‌മെന്റ് സമിറ്റില്‍ ഡിജിറ്റലായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചിയില്‍ നടക്കുന്ന ഏകദിന സമ്മിറ്റ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്റര്‍ മിനി ഐപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാഴ്‌സലസ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സിന്റെ സ്ഥാപകനും ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറുമായ സൗരഭ് മുഖര്‍ജി മുഖ്യ പ്രഭാഷണം നടത്തി.
മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, ഇക്വിറ്റി ഇന്റലിജന്‍സ് സ്ഥാപകനും സിഇഒയുമായ പൊറിഞ്ചു വെളിയത്ത്, ഡിബിഎഫ്എസ് സെക്യൂരിറ്റീസ് എംഡി പ്രിന്‍സ് ജോര്‍ജ്, ക്രിപ്‌റ്റോകറന്‍സി ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ആസ്തികള്‍ക്കായുള്ള സമഗ്ര ബാങ്കിംഗ് സംവിധാനം ഒരുക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ വോള്‍ഡിന്റെ സഹസ്ഥാപകനും സിടിഒയുമായ സഞ്ജു സോണി കുര്യന്‍, മാര്‍ക്കറ്റ് ഫീഡ് സ്ഥാപകനും സിഇഒയുമായ ഷാരിഖ് ഷംസുദ്ധീന്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍ ഏബ്രഹാം തര്യന്‍ എന്നിവര്‍ ബിഎഫ്എസ്‌ഐ സമിറ്റിലെ മുഖ്യാതിഥികളായി.
2020 വരെ തുടര്‍ച്ചയായി എല്ലാ വര്‍ഷവും സംഘടിപ്പിക്കപ്പെട്ടിരുന്ന ധനം ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് സമിറ്റ്, കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്കുശേഷമാണ് വീണ്ടും സംഘടിപ്പിക്കപ്പെടുന്നത്. രാത്രി 9.30 വരെ നീളുന്ന സമിറ്റില്‍ മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് എംഡി കെ. പോള്‍ തോമസ്, എന്നിവരോടൊപ്പം ബിസിനസ്, ബാങ്കിങ്, ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ് രംഗത്തെ നിരവധി പ്രമുഖര്‍ സംസാരിക്കുന്നുണ്ട്.
പങ്കെടുക്കുന്നവര്‍ക്ക് മുഖ്യ അതിഥികളുമായി സംവദിക്കാനുള്ള അവസരവുമുണ്ട്.
ലൈവ് കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.dhanambfsisummit.com/livestream/


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it