ആര്‍ബിഐ നല്‍കുന്നു 4.75 കോടി രൂപ! സന്ദേശത്തിന് പിന്നിലെ വാസ്തവമെന്താണ്

ഈയിടെ പലര്‍ക്കും മെയില്‍ സന്ദേശമെത്തി, ആര്‍ബിഐ നഷ്ടപരിഹാരമായി 4.75 കോടി രൂപ നല്‍കുന്നുവെന്ന സന്ദേശത്തോടെ. അത്തരത്തിലൊരു ഫണ്ടും ആര്‍ബിഐ നല്‍കുന്നില്ലെന്നും ആരെയും ഫോണ്‍ കോളിലൂടെയോ ഇ-മെയിലിലൂടെയോ ബന്ധപ്പെടുന്നില്ലെന്നും ആര്‍ബിഐ വ്യക്തമാക്കി.

വ്യാജം എന്ത്?
  • ആര്‍ബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് സന്ദേശങ്ങള്‍ എത്തുന്നത്
  • നഷ്ടപരിഹാരം, വിദേശത്തുനിന്ന് ഫണ്ട്, ലോട്ടറി അടിച്ചത് തുടങ്ങി വിവിധ തരത്തില്‍ ഫണ്ടുകള്‍ വാഗ്ദാനം ചെയ്താണ് സന്ദേശമെത്തുന്നത്
മുന്‍കരുതല്‍ എങ്ങനെ?
  • ആര്‍ബിഐ ഒരിക്കലും ഫണ്ട് വാഗ്ദാനം ചെയ്തുള്ള സന്ദേശം അയക്കില്ല
  • www.rbi.org.in ഇതാണ് ആര്‍ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ്. 'Reserve Bank', 'RBI' തുടങ്ങിയ പേരുകളില്‍ വ്യാജ ലോഗോ ഉള്‍പ്പെടുത്തിയാണ് പല മെയിലുകളും
  • ഇത്തരം മെയിലുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പോലിസിലോ സൈബര്‍ ക്രൈം വിഭാഗത്തെയോ അറിയിക്കുക
ഇ-മെയില്‍ തട്ടിപ്പ് തടയാന്‍ ഈ 4 വഴികള്‍
1.ക്ലിക്ക് ചെയ്യുന്നതിനു മുമ്പ് ഇ-മെയില്‍, എസ്എംഎസ് ആയി എത്തുന്ന ലിങ്കുകളുടെ ആധികാരികത പരിശോധിക്കുക.
2.വ്യക്തികത/സാമ്പത്തിക വിവരങ്ങള്‍ ഇന്റര്‍നെറ്റ് വഴി ഒരിക്കലും പങ്കുവെക്കരുത്
3.അറ്റാച്ച്മെന്റ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കുക
4.പരിചയക്കാരെന്ന വ്യാജേന വരുന്ന, സംശയാസ്പദമായ മെയിലുകളും മെസേജുകളും തുറക്കാതിരിക്കുക


Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it