ജനുവരി ഒന്നുമുതല്‍ ടോക്കണൈസേഷന്‍ നടപ്പിലാക്കാനൊരുങ്ങി ആര്‍ബിഐ; അറിയേണ്ടതെല്ലാം

കാര്‍ഡ് വിവരങ്ങള്‍ ചോരാതെ സുരക്ഷിതമായി ഇടപാടുകള്‍ നടത്താന്‍ സഹായകമാകുന്ന ടോക്കണൈസേഷന്‍ പദ്ധതി ഉടന്‍ നടപ്പിലാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകളുടെ ഡാറ്റാ സുരക്ഷ ഉറപ്പുവരുത്തുന്ന ടോക്കണൈസേഷന്‍ പദ്ധതിയെക്കുറിച്ച് നേരത്തെ തന്നെ ആര്‍ബിഐ അറിയിപ്പുകള്‍ പുറത്തുവിട്ടതാണ്. 2022 ജനുവരി മുതല്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ കൊണ്ടു വന്നേക്കുമെന്നാണ് അറിയുന്നത്.

ഇടപാടുകളില്‍ വരുന്ന സുരക്ഷിതത്വമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മൊബൈല്‍ ഫോണുകളിലും കാര്‍ഡ് ഉടമകളുടെ ടാബ്ലെറ്റുകളിലും ഒക്കെ ഓണ്‍ലൈണ്‍ പെയ്‌മെന്റ് ആവശ്യങ്ങള്‍ക്കായി പ്രത്യേക കോഡ് ജററേറ്റു ചെയ്യാനാകും. റീറ്റെയ്ല്‍ സ്ഥാപനങ്ങള്‍ക്കോഇ-കൊമേഴ്‌സ് പോര്‍ട്ടലുകള്‍ക്കോ കാര്‍ഡുടമകളുടെ വിവരങ്ങള്‍ ശേഖരിച്ചു വക്കാന്‍ ആകില്ല, മാത്രമല്ല ബാങ്ക് വഴി നേരിട്ടാവും ഇടപാടുകള്‍ രേഖപ്പെടുത്തുക.
കാര്‍ഡുകള്‍ മുഖേന പണമിടപാട് നടത്തുമ്പോള്‍ കാര്‍ഡ് നമ്പര്‍, സിവിവി നമ്പര്‍, കാര്‍ഡ് കാലാവധി വിവരങ്ങളാണ് ഇപ്പോള്‍ കൈമാറുന്നത്. നിലവില്‍ ഒരിക്കല്‍ വിവരങ്ങള്‍ കൈമാറിയാല്‍ പിന്നീട് വീണ്ടും വീണ്ടും ഈ വിരങ്ങള്‍ ആവശ്യപ്പെടാറില്ല. സ്ഥാപനങ്ങള്‍ ഇടപാടുകാരുടെ കാര്‍ഡ് വിവരങ്ങള്‍ ശേഖരിക്കുന്നതിനാല്‍ ആണിത്. എന്നാല്‍ ഇനി ഇത്തരത്തില്‍ ശേഖരിച്ച് വയ്ക്കാന്‍ കഴിയില്ല.
കാര്‍ഡ് വിവരങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കി ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നതിനായാണ് ഈ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.ഇത് നടപ്പിലായാല്‍, ആമസോണ്‍, ഫ്ളിപ്പ്ക്കാട്ട് തുടങ്ങിയ വെബ്സൈറ്റുകള്‍ക്ക് ഉപഭോക്താക്കളുടെ കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിക്കുവാന്‍ പറ്റില്ല.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it