എസ്ബിഐ അക്കൗണ്ട് ഉടമകള്‍ ശ്രദ്ധിക്കുക; ചില ചാര്‍ജുകള്‍ ഇന്ന് മുതല്‍ മാറുന്നു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പുതിയ സേവന നിരക്കുകള്‍ 2021 ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ട് ഉടമകള്‍ക്കുള്ള സേവന നിരക്കുകള്‍, എടിഎം പിന്‍വലിക്കല്‍, ചെക്ക്ബുക്കുകള്‍, കൈമാറ്റങ്ങള്‍, മറ്റ് സാമ്പത്തികേതര ഇടപാടുകള്‍ എന്നിവയ്ക്ക് പുതിയ നിരക്കുകള്‍ ബാധകമാണ്. മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടതല്ലാത്ത താഴെതട്ടിലുള്ള ഉപഭോക്താക്കളെയും ലക്ഷ്യമിട്ടുകൊണ്ടുള്ള അക്കൗണ്ടാണ് ബിഎസ്ബിഡി. പുതുക്കിയ നിരക്കുകളും മാറ്റങ്ങളും എസ്ബിഐ വെബ്സൈറ്റില്‍ പരാമര്‍ശിച്ചിരുന്നു.

പുതിയ നിരക്കുകള്‍ പ്രകാരം മിനിമം നാല് പിന്‍വലിക്കുകളേ സൗജന്യമായി ലഭിക്കൂ. ചെക്ക്, വിത്‌ഡ്രോവല്‍ ഫോം എന്നിവയിലൂടെയുള്ള പിന്‍വലിക്കല്‍ ഉള്‍പ്പെടുന്നതാണ് ഇത്. പിന്നീട് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കല്‍ നടത്തുമ്പോള്‍ ഓരോ ഇടപാടിനും 15 രൂപയും ജിഎസ്ടിയുമാണ് പുതിയ നിരക്ക്.

ബിഎസ്ബിഡി അക്കൗണ്ട് ഉടമകള്‍ക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ 10 ചെക്ക് ഇലകള്‍ സൗജന്യമായി എസ്ബിഐ നല്‍കും. അതിനുശേഷം, ചെക്കുകള്‍ നല്‍കുന്നതിന് എസ്ബിഐ ഒരു നിശ്ചിത തുക ഈടാക്കും.

ബിഎസ്ബിഡി അക്കൗണ്ട് ഉടമകള്‍ക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ 10 ചെക്ക് ലീഫുകള്‍ സൗജന്യമായി എസ്ബിഐ നല്‍കും. അതിനുശേഷം, ചെക്കുകള്‍ നല്‍കുന്നതിന് എസ്ബിഐ ഒരു നിശ്ചിത തുക ഈടാക്കും.

പത്ത് ലീഫുകളുള്ള ചെക്ക് ബുക്ക് വേണമെങ്കില്‍ വീണ്ടും 40 രൂപയും ജിഎസ്ടിയും നല്‍കണം.

25 ലീഫ് ചെക്ക് ബുക്കിന് 75 രൂപയും ജിഎസ്ടിയും നല്‍കണം.

എമര്‍ജന്‍സി ചെക്ക് ബുക്കിന് ഓരോ ലീഫിനും പത്തു രൂപയും 50 രൂപയും ജിഎസ്ടിയും ചാര്‍ജായും നല്‍കണം.

എന്നിരുന്നാലും, മുതിര്‍ന്ന പൗരന്മാരെ ഈ പുതിയ സേവന നിരക്കുകളില്‍ നിന്നും ചെക്ക് ബുക്ക് ചാര്‍ജില്‍ നിന്നും ഒഴിവാക്കും.

സാമ്പത്തികേതര ഇടപാടുകള്‍

എസ്ബിഐയിലെയും എസ്ബിഐ ഇതര ബാങ്ക് ശാഖകളിലെയും ബിഎസ്ബിഡി അക്കൗണ്ട് ഉടമകള്‍ സാമ്പത്തികേതര ഇടപാടുകള്‍ക്ക് യാതൊരു നിരക്കും ഈടാക്കില്ല. ഈ അക്കൗണ്ട് ഉടമകള്‍ക്ക് ബ്രാഞ്ചിലും ഇതര ചാനലുകളിലും ട്രാന്‍സ്ഫര്‍ ഇടപാടുകള്‍ സൗജന്യമായിരിക്കുമെന്നും എസ്ബിഐ അറിയിച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it