സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരിമൂലധനം സമാഹരിക്കുന്നു

ലൈഫ്, ജനറല്‍ വിഭാഗങ്ങളില്‍പ്പെട്ട 4 ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കു മുന്‍ഗണാനാടിസ്ഥാനത്തില്‍ 28,30,18,867 ഓഹരികള്‍ അനുവദിച്ചുകൊണ്ട് 240 കോടി രൂപയുടെ ഓഹരി മൂലധനം സമാഹരിക്കാനൊരുങ്ങി സൗത്ത് ഇന്ത്യന്‍ ബാങ്ക്. ഓഹരി ഉടമകളുടെ അസാധാരണ പൊതുയോഗം ഇതിന് അനുമതി നല്‍കി.

ബാങ്കിന് 750 കോടി രൂപയുടെ ഓഹരി മൂലധനം ഉള്‍പ്പെടെ ആകെ 1250 കോടി രൂപയുടെ മൂലധന സമാഹരണത്തിന് അനുമതിയുണ്ട്. ഇതില്‍ 240 കോടിയുടെ ഓഹരി മൂലധനമാണ് ഇപ്പോള്‍ സമാഹരിക്കുന്നത്. ബാക്കി ഓഹരി മൂലധനം അടുത്ത സാമ്പത്തിക വര്‍ഷമാകും സമാഹരിക്കുക.
വിപണി വിലയെക്കാള്‍ കുറഞ്ഞ നിരക്കാണിത്. നാഷനല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ഏറ്റവും അവസാനം രേഖപ്പെടുത്തിയ വില 8.75 രൂപയാണ്. എന്നാല്‍ ഓഹരി സമാഹരണത്തിനായുള്ള ഓഹരികള്‍ 8.48 രൂപ നിരക്കിനാണ് ലഭ്യമാക്കുന്നത്.
കോടക് മഹീന്ദ്ര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിക്കും എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിക്കും എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിക്കും 8,84,43,396 ഓഹരികള്‍ വീതമാണു നല്‍കുക. ഇതിലൂടെ ആകെ 225 കോടി രൂപ ലഭിക്കും.
ഐസിഐസിഐ ലൊംബാഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്നു 15 കോടി രൂപ ഈടാക്കി 1,76,88,679 ഓഹരികളാണ് അനുവദിക്കുക.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it