കുറഞ്ഞ ചെലവില്‍ കൂടുതല്‍ ബിസിനസ് നേടാം ഇതാ ഈ വഴിയിലൂടെ

കൃത്യമായ മാര്‍ക്കറ്റിംഗ് നടത്താതെ ബിസിനസ് നേടാനാകില്ല. എന്നാല്‍ ഇപ്പോള്‍ സംരംഭകരില്‍ പലരും ആദ്യം വെട്ടിക്കുറയ്ക്കുന്നതും മാര്‍ക്കറ്റിംഗ് ബജറ്റാണ്. നിങ്ങളുടെ ഉല്‍പ്പന്നമോ സേവനമോ എന്തുമാകട്ടെ, അതിന് വിപണി നേടിയെടുക്കാന്‍ ഇക്കാലത്ത് ബുദ്ധിപൂര്‍വ്വമായ മാര്‍ക്കറ്റിംഗ് ടെക്‌നിക്കുകള്‍ അറിഞ്ഞേ മതിയാകൂ.

കേരളത്തിലെ സംരംഭകര്‍ വെല്ലുവിളികള്‍ നിറഞ്ഞ നാളുകളിലൂടെ കടന്നുപോകാന്‍ കുറഞ്ഞ ചെലവില്‍ ബിസിനസ് വളര്‍ത്താനുള്ള വഴികള്‍ പഠിപ്പിക്കാന്‍ സമഗ്രമായ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഓണ്‍ലൈന്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുകയാണ് ധനം ഓണ്‍ലൈന്‍.

എന്തിന് ഈ വര്‍ക്ക്‌ഷോപ്പില്‍ സംബന്ധിക്കണം?

ഒരു സംരംഭത്തിലെ എല്ലാവരും തന്നെ മാര്‍ക്കറ്റിംഗ് പ്രൊഫഷണലുകളായാല്‍ മാത്രമേ ഇനി ബിസിനസ് വിജയിക്കൂ. കൈയിലെ സ്മാര്‍ട്ട്‌ഫോണോ ലാപ്‌ടോപ്പോ കംപ്യൂട്ടറോ വഴി ആര്‍ക്കും എവിടെയിരുന്നും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് നടത്താം. ബിസിനസ് വളര്‍ത്താനുമാകും.

എന്നാല്‍ ഇക്കാലത്ത് എല്ലാവരും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ചെയ്യുന്നുണ്ട്. അപ്പോള്‍ ഓരോ കമ്പനിക്കും എങ്ങനെ വ്യത്യസ്തരായി നില്‍ക്കാനാകും? ശരിയായ ഉപഭോക്താവിലേക്ക് എങ്ങനെ കുറഞ്ഞ ചെലവില്‍ കടന്നെത്താനാകും? ഇക്കാര്യങ്ങള്‍ക്കൊക്കെ വിദഗ്ധ മാര്‍ഗനിര്‍ദേശം അനിവാര്യമാണ്. ' എല്ലാവരും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ചെയ്യുന്നു, അതുകൊണ്ട് ഞാനും ചെയ്യുന്നു' എന്ന രീതി കൊണ്ടൊന്നും വിപണിയില്‍ ഇനി പിടിച്ചുനില്‍ക്കാനാവില്ല.

ഓരോ ബിസിനസുകളുടെയും പ്രത്യേകത അനുസരിച്ച് സവിശേഷമായ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ വേണം. അതാണ് നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഓണ്‍ലൈന്‍ വര്‍ക്ക് ഷോപ്പിലൂടെ സംരംഭകരെ പഠിപ്പിക്കുന്നത്.

എന്താണ് ഈ വര്‍ക്ക്‌ഷോപ്പിന്റെ സവിശേഷത?

കോവിഡ് 19 മൂലം എല്ലാവരും വീടുകളിലൊതുങ്ങിയപ്പോള്‍ പുതിയ കാര്യങ്ങള്‍ പഠിക്കാനും അറിയാനും നിരവധി വെബിനാറുകളും അരങ്ങേറി. അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി ഓരോ സംരംഭകനും വ്യക്തിഗതമായ പരിഗണന ലഭിക്കും വിധം, ഓരോരുത്തരുടെയും സംശയങ്ങള്‍ പരിഹരിക്കാനാകും വിധമാണ് ധനം ഓണ്‍ലൈന്‍ ഈ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വര്‍ക്ക്‌ഷോപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

എന്താണ് പഠിപ്പിക്കുന്നത്?

നിങ്ങളുടെ ബിസിനസ് വളര്‍ത്താന്‍ ഈ നിമിഷം മുതല്‍ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളാണ് വര്‍ക്ക്‌ഷോപ്പില്‍ പഠിപ്പിക്കുന്നത്. പല കമ്പനികളും ചെയ്ത് വിജയിച്ച തന്ത്രങ്ങള്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ നിങ്ങള്‍ക്ക് പഠിച്ച് പ്രയോഗിക്കാന്‍ പറ്റും.

ഏത് കാര്യവും നല്ല രീതിയില്‍ ചെയ്യണമെങ്കില്‍ അതിന്റെ അടിസ്ഥാന വശങ്ങള്‍ കൃത്യമായി അറിഞ്ഞിരിക്കണം. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ കാര്യത്തിലും ഇത് ബാധകമാണ്. നാളെ മുതല്‍ വെള്ളിയാഴ്ച വരെ നീളുന്ന വര്‍ക്ക് ഷോപ്പ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ അടിസ്ഥാന കാര്യങ്ങള്‍ മുതല്‍ സംരംഭകരെ പഠിപ്പിക്കും. അതും കൃത്യമായ രീതിയില്‍. അതോടൊപ്പം ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലെ പുതിയ പ്രവണതകളെന്തെന്നും പഠിപ്പിച്ചു തരും.

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലുമൊക്കെ ചെയ്താലും ഇനി ബിസിനസ് വളരില്ല. അതിന് ഘടനാപരമായ, അച്ചടക്കത്തോടെയുള്ള സമീപനം വേണം. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ടൂളുകളുടെ ഉപയോഗത്തിന് വേണ്ട ഘടനാപരമായ സമീപനങ്ങളെ കുറിച്ചും വര്‍ക്ക്‌ഷോപ്പില്‍ വിശദീകരിക്കും.

ചില കമ്പനികള്‍ ഇപ്പോള്‍ തന്നെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ചെയ്യുന്നുണ്ടാകും. എന്നാല്‍ അവ എത്രമാത്രം ഫലപ്രദമാണ്? എങ്ങനെ നിങ്ങളുടെ കമ്പനിയുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മാനേജ് ചെയ്യാം? ഇക്കാര്യങ്ങള്‍ കൂടി വര്‍ക്ക്‌ഷോപ്പിലൂടെ അറിയാം.

ബിസിനസ് വളരാന്‍ മാര്‍ക്കറ്റിംഗ് രീതികളും മാറേണ്ടിയിരിക്കുന്നു. ഒരു വഴിയല്ല, പല വഴികള്‍ മാര്‍ക്കറ്റിംഗിന് ഇനി വേണം. ഇ - കോമേഴ്‌സ്, ഓംനി ചാനല്‍ ബിസിനസ് രീതികള്‍ അറിയാനും വര്‍ക്ക് ഷോപ്പ് സഹായിക്കും.

നിങ്ങള്‍ക്ക് ശരിയായ മാര്‍ക്കറ്റിംഗ് ഏജന്‍സിയെ തെരഞ്ഞെടുക്കണ്ടേ?

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ക്ക് അനിവാര്യമായതോടെ അത്തരം സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ കൂണുപോലെ മുളച്ചുപൊന്തിയിട്ടുണ്ട്. ഇവയില്‍ മികച്ചത് ഏതാണ്? സ്വന്തം കമ്പനിയുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആരെ ഏല്‍പ്പിക്കണം? ആ കമ്പനികളുടെ പ്രവര്‍ത്തനം എങ്ങനെയാണ് നിരീക്ഷിക്കേണ്ടത്? ഇവയൊക്കെ ഇനി ബിസിനസ് സാരഥികള്‍ അറിഞ്ഞിരിക്കണം. അക്കാര്യങ്ങളും നാല് ദിവസം നീളുന്ന ക്ലാസില്‍ പഠിപ്പിക്കും.

ആരാണ് ക്ലാസ് നയിക്കുന്നത്?

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള ഡിഫ്രന്‍സ് ബിസിനസ് സൊലുഷന്‍സിന്റെ സഹസ്ഥാപകനും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ സതീഷ് വിജയനാണ് ക്ലാസുകള്‍ നയിക്കുന്നത്.

എന്ന്, എപ്പോള്‍, എവിടെ?

ജൂണ്‍ 16 മുതല്‍ 19 വരെ, അതായത് നാളെ മുതല്‍ വെള്ളിയാഴ്ച വരെ വൈകീട്ട് മൂ്ന്നുമണി മുതല്‍ അഞ്ച് മണി വരെയാണ് വര്‍ക്ക് ഷോപ്പ്. സൂം മീറ്റിംഗാണ് പ്ലാറ്റ്‌ഫോം.

എങ്ങനെ പങ്കെടുക്കാം?

നാലുദിവസത്തെ വര്‍ക്ക്‌ഷോപ്പില്‍ സംബന്ധിക്കാന്‍ 2,499 രൂപ (ജിഎസ്ടി തുക ഒഴികെ)യാണ് ഫീസ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം 80865 82510 എന്ന നമ്പറില്‍ വിളിക്കുക. or REGISTER HERE:https://imjo.in/espcy2

Related Articles

Next Story

Videos

Share it