ടിക്ടോക് ഉള്‍പ്പെടെ 59 ആപ്പുകള്‍ക്ക് മാത്രമല്ല; ഈ ചൈനീസ് ഉല്‍പ്പന്നങ്ങളും ഉടന്‍ ആപ്പിലായേക്കും

ഇന്ത്യയുടെ പുതിയ നയം വിദേശ ഉത്പന്നങ്ങളെ, പ്രത്യേകിച്ച് ചൈനയില്‍നിന്നുള്ളവയെ അവഗണിക്കുക എന്നതാണ്.

Chinese online platforms would pay 50 % customs duty
പ്രതീകാത്മക ചിത്രം
-Ad-

ടിക്ടോക്, യുസി ബ്രൗസര്‍ പോലുള്ള ജനപ്രിയ ആപ്പുകള്‍ക്ക് മാത്രമല്ല കൂടുതല്‍ ആപ്ലിക്കേഷനുകള്‍ക്കും പന്ത്രണ്ടിലധികം ഉല്‍പ്പന്നങ്ങള്‍ക്കും ആപ്പ് വീണേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ- ചൈന സംഘര്‍ഷം മുന്‍നിര്‍ത്തിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ സ്‌ട്രൈക്കിനോടനുബന്ധിച്ച് ജൂണ്‍ 29 നാണ് 59 ഓളം ചൈനീസ് ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

വരും ദിവസങ്ങളില്‍ എയര്‍ കണ്ടീഷണര്‍, ടെലിവിഷന്‍ സെറ്റ് തുടങ്ങി 12ലധികം ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പാര്‍ട്സുകള്‍ ഇറക്കുമതി ചെയ്യുന്നതിനും നിയന്ത്രണം കൊണ്ടുവന്നേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് കൂടാതെ കൂടുതല്‍ ലൈഫ്‌സറ്റൈല്‍ ഗുഡ്‌സ് മാനുഫാക്ചറിംഗ് എക്യുപ്‌മെന്റുകളും തടയും.

ഇന്ത്യയുടെ പുതിയ നയം വിദേശ ഉത്പന്നങ്ങളെ, പ്രത്യേകിച്ച് ചൈനയില്‍നിന്നുള്ളവയെ അവഗണിക്കുക എന്നതാണ്. കൂടാതെ വാഹനങ്ങളുടെ അസംസ്‌കൃത വസ്തുക്കളും ചന്ദനത്തിരിവരെയുള്ള ഉത്പന്നങ്ങളും ആഭ്യന്തരമായി വന്‍തോതില്‍ നിര്‍മിക്കുക എന്നത് ലക്ഷ്യമിട്ട്‌കൊണ്ട് ഇത്തരം പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ നേരത്തെതന്നെ തുടങ്ങിയിരുന്നു.

-Ad-

അലങ്കാര ഉല്‍പ്പന്നങ്ങള്‍, കായിക ഉപകരണങ്ങള്‍, ടി.വി സെറ്റുകള്‍, സോളാര്‍ ഉപകരണങ്ങള്‍, ഇലക്ട്രോണിക് ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകള്‍ എന്നിവയും വാണിജ്യന്ത്രാലയം തയ്യാറാക്കിയ പട്ടികയിലുണ്ട്.

ലിഥിയം അയണ്‍ ബാറ്ററി, ആന്റിബയോട്ടിക്ക്, പെട്രോകെമിക്കല്‍സ്, വാഹന ഭാഗങ്ങള്‍, കളിപ്പാട്ടങ്ങള്‍, സ്റ്റീല്‍, അലുമിനിയം, പാദരക്ഷ എന്നിവയുള്‍പ്പെടുന്ന ഉത്പന്നങ്ങളുടെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് എയര്‍ കണ്ടീഷണറുകള്‍ പോലുള്ള ഇലക്ടോണിക് ഉത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിന് ശ്രമിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here