Begin typing your search above and press return to search.
വരുന്നൂ, വായ്പകളില്‍ വീണ്ടും മൊറട്ടോറിയം?
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബാങ്ക് വായ്പകള്‍ക്ക് വീണ്ടും മൊറട്ടോറിയം പ്രഖ്യാപിക്കാനുള്ള ആലോചനയിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തിയതയാണ് റിപ്പോര്‍ട്ട്. ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി കോഡ് (ഐബിസി) പ്രകാരം വായ്പ നിരിച്ചു പിടിക്കാനുള്ള നടപടികള്‍ക്കുള്ള താല്‍ക്കാലിക നിരോധനം ഇക്കഴിഞ്ഞ മാര്‍ച്ച് 24 ന് അവസാനിച്ചിരുന്നു. അത് നീട്ടാനാണ് ഇപ്പോഴത്തെ ആലോചന.
വ്യവസായ മേഖലയെ എങ്ങനെയാണ് രണ്ടാം ഘട്ട കോവിഡ് വ്യാപനം ബാധിച്ചിരിക്കുന്നതെന്നു സംബന്ധിച്ചാണ് കേന്ദ്ര മന്ത്രി വ്യവസായികളുമായി സംസാരിച്ചത്. ഈ സാഹചര്യത്തില്‍ വ്യാവസായിക മേഖലയ്ക്ക് ഐബിസി താല്‍ക്കാലിമായി സസ്‌പെന്‍ഡ് ചെയ്യുന്നത് ഗുണം ചെയ്യുമെന്ന് വ്യവസായികള്‍ പറയുന്നു.
അതേസമയം സസ്‌പെന്‍ഷന്‍ കാലാവധി മാര്‍ച്ചില്‍ അവസാനിച്ചതോടെ വായ്പാ തുക തിരിച്ചു പിടിക്കാനുള്ള ബാങ്കുകളെ ശ്രമത്തിന് തിരിച്ചടിയാകും ഇത്. നിലവില്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ മൊറട്ടോറിയം പ്രഖ്യാപിക്കുന്നത് ബാങ്കുകള്‍ക്ക് വലിയ ബാധ്യതയാകും വരുത്തുകയെന്നും അഭിപ്രായമുയരുന്നുണ്ട്. സ്ഥിരം വായ്പാ തട്ടിപ്പുകാര്‍ ഇതൊരു മറയാക്കി മാറ്റുകയാണെന്നാണ് ബാങ്കുകളുടെ അഭിപ്രായം. എന്നാല്‍ ഈ വര്‍ഷം ഡിസംബര്‍ വരെ വായ്പകളില്‍ ാെറട്ടോറിയം വീണ്ടും ഏര്‍പ്പെടുത്തണമെന്നാണ് വ്യവസായി സംഘടനയായ അസോചം ആവശ്യപ്പെടുന്നത്.
Next Story
Videos