കൂടുതല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണം വരുന്നു

ആപ്പുകള്‍ക്ക് പിന്നാലെ ഉല്‍പ്പന്ന ഇറക്കുമതിയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ചെനീസ് ഉള്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇന്ത്യ. നേരത്തെ തന്നെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നിയന്ത്രണങ്ങള്‍ വന്നിരുന്നു. ഇപ്പോള്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ നിയന്ത്രിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഉല്‍പ്പന്നങ്ങള്‍ക്കും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കും 2021 മാര്‍ച്ച് മുതല്‍ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ഏര്‍പ്പെടുത്തുകയാണ്.

ഇതനുസരിച്ച് ചൈനീസ് കളിപ്പാട്ടങ്ങള്‍, അലങ്കാര വസ്തുക്കള്‍, ഗ്ലാസ് ഉല്‍പ്പന്നങ്ങള്‍ സ്റ്റീല്‍ ബാര്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ടെലികോം ഉപകരണങ്ങള്‍, യന്ത്ര ഭാഗങ്ങള്‍, പേപ്പര്‍, റബര്‍ നിര്‍മിത വസ്തുക്കള്‍, ഗ്ലാസ് തുടങ്ങി 371 ഉല്‍പന്നങ്ങള്‍ക്കും വിലക്ക് വീഴും. കേന്ദ്ര വാണിജ്യമന്ത്രാലയം കഴിഞ്ഞ വര്‍ഷം തന്നെ ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങളുടെ പട്ടിക തയാറാക്കിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഇറക്കുമതി കുറയ്ക്കുകയും കയറ്റുമതി വര്‍ധിപ്പിക്കുകയും ചെയ്യാനുള്ള നടപടികളുടെ ഭാഗമായാണ് ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് ഗുണനിലവാര പരിശോധന കര്‍ശനമാക്കാനുള്ള തീരുമാനം. ഇതനുസരിച്ച് നിയന്ത്രണ നടപടികള്‍ ശക്തമാക്കാനൊരുങ്ങുകയാണ് കേന്ദ്രം.

പട്ടികയിലുള്ള 371 ഇനങ്ങളില്‍ ഭൂരിഭാഗവും ചൈനീസ് ഉത്പന്നങ്ങളാണെന്ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് (ബിഐഎസ്) വ്യക്തമാക്കിയിട്ടുണ്ട്. ഇവയ്ക്ക് നിര്‍ബന്ധിത ഗുണനിലവാര മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് കാണ്ട്‌ല, മഹാരാഷ്ട്ര, കൊച്ചി എന്നിവ ഉള്‍പ്പെടെയുള്ള തുറമുഖങ്ങളില്‍ പരിശോധന കര്‍ശനമാക്കാനുള്ള നടപടികളെടുക്കാനുമാണ് നീക്കം. 'ഒരു രാജ്യം, ഒരു ഗുണനിലവാരം' എന്ന പദ്ധതിക്കു വേണ്ടിയുള്ള നടപടിക്രമങ്ങളുടെ ഭാഗമാണ് ഇതും. പൂര്‍ണ നിയന്ത്രണങ്ങള്‍ അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ ആണ് വരുന്നതെങ്കിലും ചില ഉല്‍പന്നങ്ങള്‍ക്കുള്ള ഗുണനിലവാര മാനദണ്ഡങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ പ്രസിദ്ധീകരിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it