ഫാനി ചുഴലിക്കാറ്റ് വരുന്നു, കേരളത്തിലും തമിഴ്‌നാട്ടിലും കനത്ത മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്. ചുഴലിക്കാറ്റായി മാറിയാല്‍ തമിഴ്‌നാട്, കേരളം, കര്‍ണാടകം എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി പ്രവചിക്കുന്നു.

ഏപ്രില്‍ 30ന് തമിഴ്‌നാട് തീരത്ത് ചുഴലിക്കാറ്റ് വീശിയടിച്ചേക്കുമെന്നാണ് ഇപ്പോഴത്തെ നിഗമനം. അങ്ങനെയെങ്കില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ഏപ്രില്‍ 29, 30, മെയ് ഒന്ന് ദിവസങ്ങളില്‍ കനത്ത മഴയുണ്ടായേക്കാം.

അടുത്ത ഞായറാഴ്ച മുതല്‍ കേരളത്തില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുണ്ടെന്ന് സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഏപ്രില്‍ 29ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ രാത്രി യാത്രാ വിലക്കും പ്രഖ്യാപിച്ചിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it