'പാത്രങ്ങള്‍ കൂട്ടിമുട്ടിക്കുകയല്ല ആവശ്യം' : രാഹുല്‍ ഗാന്ധി
കൊറോണ വൈറസ് പകര്‍ച്ചവ്യാധക്കിടയില്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.' പാത്രങ്ങള്‍ കൂട്ടിമുട്ടിക്കുകയും കയ്യടിക്കുകയുമല്ല വേണ്ട' തെന്ന് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.
കൊറോണ വൈറസ് പൊട്ടിപ്പുറട്ടത് നമ്മുടെ ദുര്‍ബലമായ സമ്പദ്വ്യവസ്ഥയ്ക്കെതിരായ ഗുരുതരമായ ആക്രമണമായി മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചെറുകിട, ഇടത്തരം സംരംഭകരും ദൈനംദിന കൂലിത്തൊഴിലാളികളുമാണ് ഏറ്റവും കൂടുതല്‍ വിഷമിക്കുന്നത്.
'കൈയ്യടിക്കുന്നത് അവരെ സഹായിക്കില്ല. വലിയ സാമ്പത്തിക പാക്കേജിന്റെ ഭാഗമായി വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനുള്ള ആശ്വാസത്തിനുപുറമെ ധനസഹായവും നികുതിയിളവും ആവശ്യമാണ്. അടിയന്തര നടപടികള്‍ സ്വീകരിക്കണം' മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ട്വീറ്റ് ചെയ്തു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline