എണ്ണയുടെ വിലക്കുതിപ്പ് റെക്കോര്‍ഡ് വേഗത്തില്‍; ബാരലിന് 71.95 ഡോളര്‍

ആഗോളതലത്തില്‍ എണ്ണവില കുത്തനെ കൂടി. അസംസ്‌കൃത എണ്ണയുടെ വില 19.5 ശതമാനം വര്‍ധിച്ച് ബാരലിന് 71.95 ഡോളര്‍ ആയി

പ്രതീകാത്മക ചിത്രം

ആഗോളതലത്തില്‍ എണ്ണവില കുത്തനെ കൂടി. അസംസ്‌കൃത എണ്ണയുടെ വില 19.5 ശതമാനം വര്‍ധിച്ച് ബാരലിന് 71.95  ഡോളര്‍ ആയി. 28 വര്‍ഷത്തിനിടെ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനവാണിത്. സൗദി അരാംകോയുടെ എണ്ണ ഉല്‍പാദന കേന്ദ്രത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് എണ്ണ ഉത്പാദനം പകുതിയായതോടെയാണ് വില ഉയരുന്നത്.

അരാംകോയുടെ അബ്‌ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളിലെ സംസ്‌കരണ പ്ലാന്റില്‍ നിന്നുള്ള എണ്ണ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ആഗോളതലത്തില്‍ എണ്ണവില 80 ഡോളര്‍ വരെ  എത്താന്‍ സാധ്യതയുള്ളതായി നിരീക്ഷകര്‍ കരുതുന്നു.വിലക്കുതിപ്പ് ഇന്ത്യയെയും സാരമായി ബാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here