Begin typing your search above and press return to search.
ജി.ഡി.പി വളര്‍ച്ച 4.6 ശതമാനം മാത്രമാകും: ഫിച്ച് റേറ്റിംഗ്‌സ്

2019-20 സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചാ പ്രവചനം 4.6 ശതമാനമായി കുറച്ചുകൊണ്ടുള്ള ഫിച്ച് റേറ്റിംഗ്‌സ് നിഗമനം പുറത്തുവന്നു.ബിസിനസ്സിലെ തളര്‍ച്ചയും ഉപഭോക്തൃ ആത്മവിശ്വാസക്കുറവുമാണ് വളര്‍ച്ച കുറയാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയുടെ ദീര്‍ഘകാല വിദേശ കറന്‍സി നില ഭേദപ്പെട്ട 'ബിബിബി'യില്‍ ഫിച്ച് സ്ഥിരീകരിച്ചു.അടുത്ത വര്‍ഷങ്ങളില്‍ സാമ്പത്തിക വളര്‍ച്ച ക്രമേണ 5.6 ശതമാനമായും 6.5 ശതമാനമായും ഉയരും. പരിഷ്‌കരിച്ച ധനനയവുമായി ബന്ധപ്പെട്ട ഘടനാപരമായ നടപടികള്‍ സ്ഥിതി മെച്ചപ്പെടുത്തുമെന്നതിനാലാണിത്.
Next Story