ഇന്ത്യയിൽ രണ്ടിലൊരാൾ കൈക്കൂലി നൽകുന്നു; ഏറ്റവും കുറവ് കേരളത്തിൽ 

അഴിമതിവിരുദ്ധ വികാരം കത്തിനിൽക്കുമ്പോഴും രാജ്യത്ത് രണ്ടിലൊരാളെങ്കിലും കൈക്കൂലി നൽകുന്നുണ്ടെന്ന് സർവേ ഫലം. കഴിഞ്ഞ 12 മാസത്തെ കാലയളവിൽ 56 ശതമാനം പേരാണ് തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ വിവിധ സർക്കാർ വകുപ്പുകളിൽ കൈക്കൂലി നൽകിയത്.

സമൂഹമാധ്യമ കൂട്ടായ്മയായ ലോക്കൽ സർക്കിൾസും ട്രാൻസ്പരൻസി ഇന്റർനാഷണൽ ഇന്ത്യയും നടത്തിയ ഇന്ത്യ കറപ്ഷൻ സർവേയിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. തൊട്ടു മുൻപത്തെ 12 മാസക്കാലയളവിൽ ഇത് 45 ശതമാനമായിരുന്നു.

കൈക്കൂലി നൽകുന്ന ആളുകളുടെ എണ്ണം ഏറ്റവും കൂടുതൽ ഉത്തർപ്രദേശിലും ഏറ്റവും കുറവ് ഗുജറാത്തിലും കേരളത്തിലുമാണ്.

രാജ്യത്ത് ഏറ്റവുമധികം കൈക്കൂലി സ്വീകരിച്ചത് വസ്തു ഇടപാടുകളും, തർക്കങ്ങളും, പ്രോപ്പർട്ടി, സ്ഥല രജിസ്ട്രേഷനും കൈകാര്യം ചെയ്യുന്ന അധികൃതരാണ്. കേരളത്തിൽ കൈക്കൂലി സ്വീകരിച്ചവരിൽ 75 ശതമാനവും ഈ ഗണത്തിൽ പെട്ടവരാണ്.

പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ഏറ്റവുമധികം കൈക്കൂലി വാങ്ങിയത് പോലീസുകാരാണെങ്കിൽ സർവേ പ്രകാരം കേരളത്തിലെ ജനങ്ങൾക്ക് പൊലീസിന് കൈക്കൂലി നൽകേണ്ടി വന്നിട്ടില്ല.

സംസ്ഥാനത്ത് 13 ശതമാനം പേർ മുനിസിപ്പൽ കോർപറേഷനുകളിൽ കൈക്കൂലി നൽകിയതായി സമ്മതിക്കുന്നു. 12 ശതമാനം മറ്റുള്ള വകുപ്പുകളും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it