വ്യക്തികളുടെ ധനാര്‍ജന ശേഷിക്കും മാന്ദ്യമെന്ന് കാര്‍വി ഇന്ത്യ റിപ്പോര്‍ട്ട്

രാജ്യത്തെ സാമ്പത്തിക മാന്ദ്യം വ്യക്തികളുടെ ധനാര്‍ജന ശേഷിയെ ബാധിച്ചതായി സൂചന നല്‍കുന്നു കാര്‍വി ഇന്ത്യ വെല്‍ത്ത് റിപ്പോര്‍ട്ട്. 2018-19 സാമ്പത്തിക വര്‍ഷം വ്യക്തികളുടെ സമ്പത്ത് 9.62 ശതമാനം മാത്രമാണ് കൂടിയത്. മുന്‍ സാമ്പത്തിക വര്‍ഷം 13.45 ശതമാനം വര്‍ധന രേഖപ്പെടുത്തിയിരുന്നു.
റിപ്പോര്‍ട്ട് പ്രകാരം 430 ലക്ഷം കോടി രൂപയാണ് ഈ വിഭാഗത്തിലെ മൊത്തം സമ്പത്ത്. ധനകാര്യ ആസ്തികളില്‍ 10.96 ശതമാനമാണ് വര്‍ധന. മുന്‍വര്‍ഷം 16.42 ശതമാനം ഉയര്‍ച്ചയുണ്ടായിരുന്നു. ഫിസിക്കല്‍ ആസ്തികളിലെ വര്‍ധന 7.59 ശതമാനമാണ്. മുന്‍വര്‍ഷം ഈ വിഭാഗത്തിലെ വര്‍ധന 9.24 ശതമാനമായിരുന്നു. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ വ്യക്തികളുടെ സമ്പത്ത് 2.4 ലക്ഷം കോടിയില്‍നിന്ന് 4.30 ലക്ഷം കോടിയായാണു വര്‍ധിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാര്‍ഷിക നേട്ടം 11 ശതമാനം .
ഓഹരി നിക്ഷേപത്തിലൂടെയാണ് കൂടുതലും സമ്പത്തുയര്‍ന്നത്. 19.88 ശതമാനമാണ് ഈയിനത്തിലെ നേട്ടം. സ്ഥിര നിക്ഷേപവും കടപ്പത്രവും 17.48 ശതമാനം വളര്‍ച്ചയ്ക്കുപകരിച്ചു.
ഇന്‍ഷുറന്‍സ് 14.08 ശതമാനവും സേവിങ്‌സ് ഡെപ്പോസിറ്റ് 13.06 ശതമാനവും മൊത്തം നിക്ഷേപത്തില്‍ വര്‍ധനവുണ്ടാക്കി.സാമ്പത്തിക ആസ്തിയില്‍ 5.25% വിഹിതം മാത്രമാണ് മ്യൂച്വല്‍ ഫണ്ടുകള്‍ക്കുള്ളത്.