അഭിജിത് ബാനര്‍ജിയെ അഭിനന്ദിച്ച് മോദി

സാമ്പത്തിക നൊബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജിയുടെ നേട്ടത്തില്‍ രാജ്യം അഭിമാനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഭിജിത്തുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ചെയ്ത ട്വീറ്റിലാണു മോദി ഇങ്ങനെ രേഖപ്പെടുത്തിയത്.
അഭിജിത്തിനെതിരെ കേന്ദ്ര മന്ത്രിമാരടക്കം പരസ്യമായി വിമര്‍ശനം ഉന്നയിക്കുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച.അഭിജിത്തിനെ ഇടത് ചിന്താഗതിക്കാരനെന്ന് വിളിച്ച കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ അദ്ദേഹം കോണ്‍ഗ്രസിനെ ന്യായ് പദ്ധതി തയ്യാറാക്കാനായി സഹായിച്ചിരുന്നുവെന്നും പറഞ്ഞിരുന്നു.
മാനവ ശാക്തീകരണത്തോടുള്ള അഭിജിത്തിന്റെ അഭിനിവേശം വ്യക്തമാണെന്നും വിവിധ വിഷയങ്ങളില്‍ സമഗ്ര ചര്‍ച്ച നടത്തിയെന്നും മോദി പറഞ്ഞു. അഭിജിത്തിന്റെ എല്ലാ ഭാവി ഉദ്യമങ്ങളിലും ആശംസകള്‍ നേരുന്നതായും മോദി അറിയിച്ചു.ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചശേഷം അമ്മയെ കാണാനായി അഭിജിത്ത് നാട്ടിലേക്കു പോയി. രണ്ട് ദിവസം കൊല്‍ക്കത്തയിലുണ്ടാകും.