ട്രംപുമായി ഒപ്പിടാന്‍ വമ്പന്‍ പ്രതിരോധ കരാര്‍ ഒരുങ്ങുന്നു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി 25000 കോടി രൂപയുടെ ഹെലികോപ്ടര്‍ വാങ്ങുന്നതിനുള്ള ഇടപാടിന് ധാരണയായി. രണ്ടിനങ്ങളിലായി 30 ഹെലികോപ്ടറുകള്‍ വാങ്ങാനാണ് നീക്കം.
ഇന്ത്യ-യു.എസ് പ്രതിരോധ ആയുധ നിര്‍മാതാക്കളായ ലോക്ക്ഹീഡ് മാര്‍ട്ടിനില്‍ നിന്ന് സൈനിക ഹെലികോപ്ടറുകള്‍ക്കു പുറമേ ഡല്‍ഹിയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നംസാസ് മിസൈല്‍ സംവിധാനവും ഇന്ത്യ വാങ്ങുന്നുണ്ട്. നാഷണല്‍ അഡ്വാന്‍സ്ഡ് സര്‍ഫസ് ടു എയര്‍ മിസൈല്‍ സിസ്റ്റം-2 (നംസാസ്-2) വാങ്ങുന്നത് 14000 കോടി രൂപയ്ക്കാണ്.
2007 മുതല്‍ യുഎസ് നേടിയ ഇന്ത്യന്‍ പ്രതിരോധ കരാറുകളുടെ മൊത്തം മൂല്യം ഇതോടെ 20 ബില്യണ്‍ ഡോളറിലധികമാകും. നാവികസേനയ്ക്കായി 24 എംഎച്ച് -60 'റോമിയോ 'മള്‍ട്ടി-മിഷന്‍ ഹെലികോപ്റ്ററുകള്‍ക്കുള്ള 2.6 ബില്യണ്‍ ഡോളറിന്റെ കരാറും കരസേനയ്ക്കായി ആറ് എഎച്ച് -64 ഇ അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകള്‍ക്കുള്ള 930 മില്യണ്‍ ഡോളര്‍ കരാറും ക്യാബിനറ്റ് കമ്മിറ്റി ഓഫ് സെക്യൂരിറ്റി (സിസിഎസ്) ഉടന്‍ ക്ലിയര്‍ ചെയ്യുമെന്ന് ഉന്നത കേന്ദ്രങ്ങള്‍ പറഞ്ഞു.
എംഎച്ച് -60 ആര്‍ ഹെലികോപ്റ്ററുകള്‍ക്കായി ഇന്ത്യ 15 ശതമാനം വില ആദ്യതവണയായി നല്‍കും. കരാര്‍ ഒപ്പിട്ടുകഴിഞ്ഞാല്‍, രണ്ട് വര്‍ഷത്തിനുള്ളില്‍ ആദ്യത്തെ ഹെലികോപ്റ്ററുകള്‍ എത്തും. നാലഞ്ചു വര്‍ഷത്തിനുള്ളില്‍ 24 എണ്ണവും സപ്‌ളൈ ചെയ്യുമെന്നാണു വാഗ്ദാനം.ട്രംപിന്റെ സന്ദര്‍ശനത്തില്‍ ഇന്ത്യ -അമേരിക്ക വ്യാപാരക്കരാറും ഉണ്ടായേക്കുമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍.
ട്രംപ് ഈ മാസം 24, 25 തീയതികളിലാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ട്രംപിനൊപ്പം ഭാര്യ മിലാനിയയും എത്തും.ഡല്‍ഹിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരം അഹമ്മദാബാദും ട്രംപ് സന്ദര്‍ശിക്കും. ഇന്ത്യ -അമേരിക്ക ബന്ധം മെച്ചപ്പെടുത്താന്‍ സന്ദര്‍ശനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline