പാക് വാദം തള്ളി യു.കെ ഹൈക്കോടതി ; 3.5 കോടി പൗണ്ട് ഇന്ത്യയിലേക്ക്

ഹൈദരാബാദ് നിസാമിന്റെ മൂന്ന് കോടി പൗണ്ടിന്റെ അവകാശം സംബന്ധിച്ച് ഏഴു പതിറ്റാണ്ടു പഴക്കമുള്ള കേസില്‍ യു.കെ ഹൈക്കോടതിയുടെ വിധി ഇന്ത്യക്ക് അനുകൂലം. പാകിസ്ഥാന്റെ വാദങ്ങള്‍ തള്ളിയ കോടതി ഇന്ത്യക്കും ഏഴാമത്തെ ഹൈദരാബാദ് നിസാമിന്റെ രണ്ട് പിന്തുടര്‍ച്ചക്കാര്‍ക്കും അനുകൂലമായി വിധി പ്രഖ്യാപിക്കുകയായിരുന്നു.
1948 ല്‍ നിസാം ലണ്ടനിലെ ബാങ്കില്‍ നിക്ഷേപിച്ച 10.08 ലക്ഷം പൗണ്ടിനെ ചൊല്ലിയായിരുന്നു ഇന്ത്യയും പാകിസ്ഥാനുമായി തര്‍ക്കം നിലനിന്നത്. ഈ തുക ഇപ്പോള്‍ മൂന്ന് കോടി പൗണ്ടായി. ഇന്ത്യയും നിസാമിന്റെ പിന്തുടര്‍ച്ചക്കാരായ മുകറം ജാ രാജകുമാരന്‍, സഹോദരന്‍ മുഫകം ജാ എന്നിവരും പാകിസ്ഥാനും തമ്മിലായിരുന്നു കേസ്.
ഹൈദരാബാദ് നിസാം പുതുതായി രൂപംകൊണ്ട പാക്കിസ്ഥാന്റെ ബ്രിട്ടനിലെ അംബാസഡറായ ഹബീബ് ഇബ്രാഹിം റഹീംതുള്ളയുടെ അക്കൗണ്ടിലേക്ക് 10.08 ലക്ഷം പൗണ്ടും 9 ഷില്ലിങ്ങും കൈമാറിയിരുന്നു. 1948 ലെ ഈ തുക നിലവില്‍ 3.5 കോടി പൗണ്ടായി മാറി. സൂക്ഷിക്കാനായാണ് പണം കൈമാറിയത്.പക്ഷേ, ഹൈദരാബാദിലേക്ക് ആയുധങ്ങള്‍ വാങ്ങുന്നതിനാണ് പണം നിക്ഷേപിച്ചതെന്നായിരുന്നു പാകിസ്ഥാന്റെ വാദം.
പാകിസ്ഥാന്റെ വാദങ്ങള്‍ക്ക് തെളിവില്ലെന്ന് കോടതി കണ്ടെത്തിയ കോടതി ഇന്ത്യക്ക് അനുകൂലമായി വിധി പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യയുടെ വാദങ്ങള്‍ നിയമവിരുദ്ധമാണെന്ന പാകിസ്ഥാന്റെ ആരോപണവും കോടതി തള്ളി.