കരുത്തുറ്റ ഇന്ത്യയെ പടുത്തുയര്‍ത്തും: മോദി

ഇന്ത്യ ഒരിക്കല്‍കൂടി വിജയിച്ചിരിക്കുന്നു എന്നാണ് ട്വീറ്റിൽ പറഞ്ഞിരിക്കുന്നത്.

narendra modi
Image credit: www.pmindia.gov.in

ലോകസഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായ രണ്ടാം തവണയും തിളക്കമാർന്ന വിജയം നേടിയതിന്റെ ആഹ്‌ളാദം ട്വിറ്ററിലൂടെ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ഒരിക്കല്‍കൂടി വിജയിച്ചിരിക്കുന്നു എന്നാണ് ട്വീറ്റിൽ പറഞ്ഞിരിക്കുന്നത്.

“നാം ഒരുമിച്ച് വളര്‍ന്നു, നാം ഒരുമിച്ച് പുരോഗതി നേടി, ഇനി നാം ഒരുമിച്ച് കരുത്തുറ്റ ഇന്ത്യയെ പടുത്തുയര്‍ത്തും. ഇന്ത്യ ഒരിക്കല്‍കൂടി വിജയിച്ചിരിക്കുന്നു,” മോദി പറഞ്ഞു.

542 മണ്ഡലങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 351 സീറ്റുകളിൽ എന്‍.ഡി.എ മുന്നേറുകയാണ്. യു.പി.എ. 89 സീറ്റുകളിലും മറ്റുള്ളവര്‍ 102 സീറ്റുകളിലും.

LEAVE A REPLY

Please enter your comment!
Please enter your name here