സൗദി എണ്ണ ഉത്പാദനം ഈ മാസം തന്നെ പഴയ നിലയിലെത്തുമെന്ന് ഊര്‍ജമന്ത്രി

ഭീകരാക്രമണത്തെ തുടര്‍ന്ന് തടസപ്പെട്ട സൗദി അറേബ്യയിലെ എണ്ണയുത്പാദനം ഈ മാസാവസാനത്തോടെ പൂര്‍ണ നിലയില്‍ പുനഃസ്ഥാപിക്കുമെന്ന് ഊര്‍ജമന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ അറിയിച്ചു. ഭാവിയില്‍ ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ ശക്തമായ നടപടി സ്വീകരിക്കും.

എണ്ണ വിതരണം തടസപ്പെടാതിരിക്കാന്‍ കരുതല്‍ ശേഖരമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. 15 ശതമാനത്തിലധികം ഉയര്‍ന്ന എണ്ണവില ആറ് ശതമാനമായി കുറഞ്ഞു. ഈ മാസം അവസാനത്തോടെ ഉത്പാദനം പ്രതിദിനം 11 ബില്യണ്‍ ബാരലായും നവംബര്‍ അവസാനത്തോടെ പ്രതിദിനം 12 ബില്യണ്‍ ബാരലായും വര്‍ധിക്കും. ഭാഗികമായി തടസ്സപ്പെട്ട എണ്ണയുത്പാദനത്തിന്റെ പകുതിയും ഇതിനകം പുനഃസ്ഥാപിച്ചതായും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ് സൗദി അരാംകോയുടെ എണ്ണ സംസ്‌കരണ ശാലകള്‍ക്ക് നേരെ ഡ്രോണുകളുപയോഗിച്ചുള്ള ആക്രമണം ഉണ്ടായത്.ആരാണ് ആക്രമണത്തിന് പിന്നിലെന്നു കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്നും പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it