എയര്‍ ഇന്ത്യ വില്‍പ്പന രാജ്യവിരുദ്ധ നടപടി: സുബ്രഹ്മണ്യന്‍ സ്വാമി

എയര്‍ ഇന്ത്യയെ മൊത്തമായി വില്‍ക്കാനുള്ള കേന്ദ്ര

സര്‍ക്കാര്‍ തീരുമാനം രാജ്യവിരുദ്ധമാണെന്ന് ബിജെപി എം പി സുബ്രഹ്മണ്യന്‍

സ്വാമി. താന്‍ ഇതിനെതിരെ കോടതിയെ സമീപിക്കാന്‍

നിര്‍ബന്ധിതനായിരിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

എയര്‍ ഇന്ത്യ നഷ്ടത്തില്‍ നിന്ന് കരകയറുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്ന സമയത്ത് എന്തിനാണ് വില്‍ക്കുന്നത് ?സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രിയെ ടാഗ് ചെയ്ത് ആരാഞ്ഞു.

കുടുംബത്തിന്റെ പവിത്രമായ ആസ്തി പോലെയാണ് എയര്‍ ഇന്ത്യ. അത് വില്‍ക്കുന്നത് ശരിയല്ല. ഏപ്രില്‍-ഡിസംബര്‍ കാലത്ത് എയര്‍ ഇന്ത്യ ലാഭത്തിലാണെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it