Begin typing your search above and press return to search.
പ്രധാനമന്ത്രിക്ക് 3 പുതിയ സാമ്പത്തിക ഉപദേശകര്‍

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലില്‍ മൂന്ന് പുതിയ അംഗങ്ങള്‍ കൂടി നിയമിതരായി. നീല്‍കാന്ത് മിശ്ര, നിലേഷ് ഷാ, ആനന്ദ നാഗേശ്വരന്‍ എന്നിവരെയാണ് പാര്‍ട്ട് ടൈം അംഗങ്ങളായി ഉള്‍പ്പെടുത്തിയതെന്ന് ക്യാബിനറ്റ് സെക്രട്ടറി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.ക്രെഡിറ്റ് സ്യൂസിന്റെ ഇന്ത്യ ഇക്വിറ്റി സ്ട്രാറ്റജിസ്റ്റാണ് മിശ്ര, ഷാ കോട്ടക് മഹീന്ദ്ര അസറ്റ് മാനേജ്‌മെന്റിന്റെ മാനേജിംഗ് ഡയറക്ടറും. ഐഎഫ്എംആര്‍ ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസ് ഡീനാണ് നാഗേശ്വരന്‍. പാര്‍ട്ട് ടൈം അംഗങ്ങളായതിനാല്‍ ഇവര്‍ക്ക് അവധിയെടുക്കുയോ മാറി നില്‍ക്കുകയോ ചെയ്യേണ്ടതില്ല.
Next Story