ഇറാന്‍ കേന്ദ്ര ബാങ്കിനെതിരെ ഉപരോധവുമായി യുഎസ്

ഇറാന്റെ കേന്ദ്ര ബാങ്കിനെതിരേ ഉപരോധ നടപടിയുമായി അമേരിക്ക. ഇറാനെ സാമ്പത്തികമായി തകര്‍ക്കുക എന്നതായിരിക്കും യു.എസ് ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്.
പ്രസിഡന്റ് ട്രമ്പ് ആണ് ഉപരോധം പ്രഖ്യാപിച്ചത്.
ഒരു വിദേശരാജ്യത്തിനെതിരേ യു.എസ്. ഏര്‍പ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ ഉപരോധമാണിതെന്നു ട്രമ്പ് പറഞ്ഞു.എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ഇറാന്റെ അവസാന സാമ്പത്തികസ്രോതസ്സായിരുന്നു ഇറാനിയന്‍ സെന്‍ട്രല്‍ ബാങ്കെന്ന് യു.എസ്. ട്രഷറി സെക്രട്ടറി സ്റ്റീവ് മിനുച്ചിന്‍ ഓര്‍മ്മപ്പെടുത്തി.സൗദിയുടെ എണ്ണ ഉത്പാദനം പകുതിയായി കുറച്ച ആരാംകോ ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു.
യുദ്ധ സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു. ആക്രമണത്തിനെതിരായ തിരിച്ചടി സാധ്യതകളെക്കുറിച്ച് സൗദി അറേബ്യയുടെയും സഖ്യകക്ഷികളുടെയും നിലപാടുകളും യുഎസ് സെക്രട്ടറി ആരായുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ഇറാന്റെ കേന്ദ്രബാങ്കിനെതിരെ യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അമേരിക്കയുടെയോ സൗദി അറേബ്യയുടെയോ സൈനിക ആക്രമണത്തെ പ്രതിരോധിക്കേണ്ടി വന്നാല്‍ 'കണ്ണടയ്ക്കാനാവില്ല' തങ്ങള്‍ക്കെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സെരീഫ് സിഎന്‍എന്നിനോട് പറഞ്ഞു.