പാമോയില്‍; ഇന്ത്യക്കെതിരെ പ്രതികരിക്കില്ലെന്ന് മലേഷ്യ
പാമോയില്‍ ഇറക്കുമതി വേണ്ടെന്നുവച്ച ഇന്ത്യയുടെ തീരുമാനത്തിനെതിരെ പ്രതികരിക്കാനുള്ള വലിപ്പം തങ്ങള്‍ക്കില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്. ഇതുമൂലം മലേഷ്യക്കു നേരിടേണ്ടിവരുന്ന പ്രതിസന്ധി മറികടക്കാന്‍ പോംവഴി കണ്ടെത്തേണ്ടതുണ്ടെന്നും മലേഷ്യയുടെ പടിഞ്ഞാറന്‍ തീരത്തെ റിസോര്‍ട്ട് ദ്വീപായ ലങ്കാവിയില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ ഉപഭോക്തൃ രാജ്യമായ ഇന്ത്യ അടുത്തിടെയാണ് കശ്മീര്‍ വിഷയത്തില്‍ മലേഷ്യന്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തിനു പിന്നാലെ പാമോയില്‍ ഇറക്കുമതി നിയന്ത്രിക്കുന്നതിനു തീരുമാനമെടുത്തത്. ഈ നടപടി ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പാമോയില്‍ ഉത്പാദാക്കളായ മലേഷ്യയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. അവിടത്തെ പാമോയില്‍ വ്യവസായത്തെ ഇത് സാരമായി ബാധിച്ചെന്നും കര്‍ഷകരും വ്യവസായികളും ആശങ്കയിലാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline