സാമ്പത്തിക വളര്‍ച്ച കൂട്ടുന്നതില്‍ വനിതാ എം.പിമാര്‍ മുന്നില്‍

അഴിമതി കുറവ്, കൂടുതല്‍ പ്രചോദനത്തോടെ ജോലി ചെയ്യുന്നവര്‍, അടിസ്ഥാനസൗകര്യ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതില്‍ മുന്നില്‍... വനിതാ എംപിമാരുടെ പ്രവര്‍ത്തനങ്ങള്‍ സ്വന്തം മണ്ഡലത്തില്‍ സാമ്പത്തികവളര്‍ച്ച കൂട്ടുന്നതിന് സഹായിക്കുന്നതായി പുതിയ പഠനം.

യൂണിവേഴ്‌സിറ്റി ഓഫ് എസെക്‌സിലെ ഇക്കണോമിക്‌സ് പ്രൊഫസറായ സോണിയ ഭാലോത്രയാണ് പഠനം നടത്തിയത്. ''ഞങ്ങളുടെ കണ്ടെത്തല്‍ പ്രകാരം തങ്ങളുടെ മണ്ഡലത്തില്‍ വളര്‍ച്ചയുണ്ടാക്കുന്നതില്‍ പുരുഷന്മാരെക്കാള്‍ മുന്നില്‍ സ്ത്രീകളാണ്. 32 ശതമാനം പുരുഷന്മാരെ അപേക്ഷിച്ച് വനിതാ എം.പിമാരില്‍ 10 ശതമാനം പേര്‍ക്ക് മാത്രമേ ക്രിമിനല്‍ റെക്കോര്‍ഡുള്ളു. അഴിമതിയും കുറവ്. സ്ത്രീകളുടെ ആരോഗ്യം, കുറഞ്ഞ മാതൃമരണനിരക്ക് എന്നീ കാര്യങ്ങളില്‍ കൂടുതല്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കഴിയുന്നത് വനിതാ എം.പിമാര്‍ക്കാണ്.'' ഭാലോത്ര പറയുന്നു.

1992-2012 വരെയുള്ള കാലഘട്ടത്തിലാണ് പഠനം നടത്തിയത്. 17ാം ലോകസഭയിലാണ് ഏറ്റവും കൂടുതല്‍ വനിതകളുള്ളത്. 78 പേര്‍. അതായത് 14 ശതമാനത്തോളം. 2014ല്‍ ലോകസഭയില്‍ 62 വനിതാ എംപിമാരാണ് ഉണ്ടായിരുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it