സ്വര്‍ണ വില 2500 ഡോളറിലെത്തുമോ?

കൊറോണ വയറസ് ബാധയുടെ ഷോക്കില്‍ നിന്ന് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാനായുള്ള ഫെഡറല്‍ റിസര്‍വിന്റെ നടപടികള്‍ സ്വര്‍ണ വില പുതിയ ഉയരത്തിലെത്തിക്കുമെന്ന് സൂചന. നിലവില്‍ 1600 ഡോളറാണ് ഔണ്‍സിന് വില.
വായ്പാ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി മോര്‍ട്‌ഗേജ് സെക്യൂരിറ്റികളും ട്രഷറി ബോണ്ടുകളും വാങ്ങിക്കൂട്ടുമെന്ന് കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു. അതാണ് സ്വര്‍ണ വിലയില്‍ ഉയര്‍ച്ചയ്ക്ക് കാരണം.
ഫെഡ് റിസര്‍വിന്റെ ഈ നീക്കത്തോടെ സ്വര്‍ണത്തിന്റെ വില 2020 ന്റെ മൂന്ന് നാല് പാദങ്ങള്‍ക്കുള്ളില്‍ ഔണ്‍സിന് 2500 ഡോളര്‍ വരെ ഉയരാനുള്ള സാധ്യതയുണ്ടെന്ന് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ B. Riley FBR അനലിസ്റ്റ് വ്യക്തമാക്കുന്നു.

'സ്വര്‍ണ്ണ വില പ്രവചിക്കുന്നത് ഞങ്ങളുടെ പതിവല്ല, എന്നാല്‍ സ്വര്‍ണ്ണ വില ഉയരുമെന്ന് ബോധ്യമായതോടെ ഞങ്ങള്‍ 2020 ന്റെ മൂന്നാം പാദത്തിലെ സ്വര്‍ണ്ണ വില ഡെക്ക് 2500 ഡോളര്‍ ആക്കി ഉയര്‍ത്തുകയാണ്.'' B. Riley FBR അനലിസ്റ്റ് പറയുന്നു.

ആഴത്തിലുള്ള മാന്ദ്യമോ ഇക്വിറ്റി മാര്‍ക്കറ്റുകളിലെ വലിയ ഇടിവോ ആകില്ല സ്വര്‍ണ വിലയെ നയിക്കുക, പകരം ധനകാര്യ ഉത്തേജക പാക്കേജുകളും കുറഞ്ഞ പലിശ നിരക്കുകളുമായിരിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

മാന്ദ്യത്തേയും ഓഹരി വിപണികളിലെ ഇടിവിനേക്കാളും വിവിധ സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന സാമ്പത്തിക ഉത്തേജക നയങ്ങള്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. 2009-11 ലേതിനു സമാനമായ പ്രത്യാഘാതങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഇത് സ്വര്‍ണ വിലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it