ജി.എസ്.ടി വരുമാനം മെല്ലെ ഉയരുന്നു

ജൂണില്‍ സമാഹരിച്ചത് 90917 കോടി രൂപ

Centre unable to pay GST dues to States: Union Finance Secretary
-Ad-

ചരക്കു-സേവന നികുതി ഇനത്തിലെ വരുമാനം ജൂണില്‍ മെച്ചപ്പെട്ടതിന്റെ നേരിയ ആശ്വാസത്തില്‍ കേന്ദ സര്‍ക്കാര്‍. 90917 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണിനെ അപേക്ഷിച്ച് ഒമ്പത് ശതമാനം മാത്രം കുറവ്. 99940 കോടി രൂപയായിരുന്നു 2019 ജൂണിലെ സമാഹരണം.

കഴിഞ്ഞമാസം ഇടിവ് 9.02 ശതമാനത്തില്‍ ഒതുങ്ങി.കോവിഡ് ആഘാതത്തില്‍ ഉലഞ്ഞ നടപ്പുവര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നേട്ടത്തിലേക്ക് വന്‍ തിരിച്ചുവരവ് നടത്താന്‍ ജി.എസ്.ടിക്ക് കഴിഞ്ഞിട്ടുണ്ട്. ഏപ്രിലില്‍ ജി.എസ്.ടിയായി ആകെ കിട്ടിയത് 32294 കോടി രൂപയാണ്; മേയില്‍  62009 കോടി രൂപയും.

നടപ്പുവര്‍ഷം ആദ്യ ത്രൈമാസത്തിലെ (ഏപ്രില്‍-ജൂണ്‍) സമാഹരണം ഏപ്രില്‍-മേയിലെ തളര്‍ച്ച മൂലം 70 ശതമാനം ഇടിഞ്ഞു. 2019ലെ സമാന മാസത്തെ അപേക്ഷിച്ച് ഏപ്രിലില്‍ ഇടിവ് 71.63 ശതമാനമായിരുന്നു; മേയില്‍ 38.17 ശതമാനവും.

-Ad-

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here