സ്വര്‍ണവില താഴ്ന്ന ശേഷം ഉയര്‍ന്നു; പവന് 39,480 രൂപ

തുടര്‍ച്ചയായ കുതിപ്പിനു മാറ്റം വന്നശേഷം സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് ഉയര്‍ന്നു. പവന് 39,480 രൂപയായി.അതേസമയം, ലാഭമെടുപ്പ് തുടരുന്നതിനാല്‍ അടുത്ത ദിവസങ്ങളിലും ചാഞ്ചാട്ട സാധ്യതയുണ്ടെന്നു വിപണി വൃത്തങ്ങള്‍ പറയുന്നു.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണ വില മെച്ചപ്പെട്ടുനില്‍ക്കുമെന്ന വിദഗ്ധരുടെ അനുമാനത്തിന് അടിവരയിട്ടാണ് നാലു ദിവസം കൊണ്ട് പവന് 2,800 രൂപ കുറഞ്ഞതിനു പിന്നാലെ ഇന്ന് 280 രൂപ കൂടിയത്. 4935 രൂപയാണ് ഇന്ന് ഗ്രാമിന്റെ വില. പവന് കഴിഞ്ഞ ദിവസം 1,600 രൂപയുടെ ഇടിവുണ്ടായിരുന്നു.

ആഗോള വിപണിയില്‍ ചൊവാഴ്ച സ്പോട്ട് ഗോള്‍ഡിന് ആറു ശതമാനം ഇടിവുണ്ടായതിനു പിന്നാലെ ഇന്ന് ഒരു ശതമാനം വില ഉയര്‍ന്നു. ഔണ്‍സിന് 1,936.29 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഡോളറിന്റെ മൂല്യം ഉയര്‍ന്നതാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വില ഇടിവിന് കാരണം. പ്രതിസന്ധിഘട്ടത്തില്‍ സ്വര്‍ണത്തെ ആശ്രയിച്ച നിക്ഷേപകര്‍ സ്വര്‍ണം വിറ്റ് ലാഭം എടുക്കുന്നതും വില താഴാന്‍ ഇടയാക്കി. എന്നാല്‍ ഇത് ശാശ്വതമല്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വില ഉയരും എന്നു തന്നെയാണ് വിദഗ്ധരുടെ നിരീക്ഷണം

രാജ്യാന്തര സ്വര്‍ണ വിലയിലെ റെക്കോര്‍ഡ് വര്‍ധനയാണ് ആഭ്യത്ര വിപണിയലും വില കുത്തനെ ഉയര്‍ത്തിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നവര്‍ കൂടുകയാണ്.ഓഗസ്റ്റ് ഏഴിന് 42,000 രൂപയായിരുന്നു കേരളത്തില്‍ പവനു വില. ഒരു ഗ്രാമിന് 5,250 രൂപയും. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it