അറബ് രാജ്യങ്ങളുടെ കടം ഉയരുന്നു, ഐഎംഎഫ് മേധാവിയുടെ മുന്നറിപ്പ്

അറബ് രാജ്യങ്ങളുടെ പൊതു കടം ഉയരുന്നെന്ന മുന്നറിയിപ്പുമായി ഐഎംഎഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റീന്‍ ലെഗാര്‍ദെ.

2008-ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം മിക്കവാറും അറബ് രാജ്യങ്ങളിൽ പൊതുകടം ഗണ്യമായി ഉയർന്നു. തുടർച്ചയായി ഉയർന്ന ധനക്കമ്മിയാണ് ഈ രാജ്യങ്ങൾ രേഖപ്പെടുത്തിയത്. ഇതിൽ നിന്ന് പല രാജ്യങ്ങൾക്കും പുറത്തുകടക്കാനായിട്ടില്ലെന്ന് ദുബായ്യിൽ നടന്ന ഫോറത്തിൽ സംസാരിക്കവെ ലെഗാര്‍ദെ ചൂണ്ടിക്കാട്ടി.

എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സാമ്പത്തിക വളർച്ച മെച്ചപ്പെട്ടിട്ടുങ്കിലും, ആഗോള മാന്ദ്യത്തിന്റെ മുൻപേയുള്ള നിലയിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഈ രാജ്യങ്ങളിലെ കടം 2008 ൽ ജിഡിപിയുടെ 64 ശതമാനമായിരുന്നെങ്കിൽ ഇന്നത് 85 ശതമാനമാണെന്നും അവർ ഓർമിപ്പിച്ചു.

പകുതിയോളം അറബ് രാജ്യങ്ങളിൽ കടം ജിഡിപിയുടെ 90 ശതമാനമായി ഉയർന്നിട്ടുണ്ട്.

2014-ലെ എണ്ണവില തകർച്ചയുടെ ആഘാതത്തിൽ നിന്ന് ജിസിസി രാജ്യങ്ങൾക്ക് വരെ കരകയറാനായിട്ടില്ല. അതുകൊണ്ടുതന്നെ റിന്യൂവബിൾ എനർജി മേഖലയിലേക്ക് ഗൾഫ് രാജ്യങ്ങൾ തിരിയണമെന്നാണ് ലെഗാര്‍ദെ അഭിപ്രായപ്പെട്ടത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it