ഫ്രാൻസിനെ മറികടന്നു; ഇന്ത്യ ഇനി ലോകത്തെ ആറാമത്തെ സമ്പദ് വ്യവസ്ഥ  

ഫ്രാൻസിനെ മറികടന്ന് ഇന്ത്യ ലോകത്തിലെ ആറാമത്തെ വലിയ സമ്പദ്‌ വ്യവസ്ഥയായി. യുഎസ് ആണ് ഒന്നാം സ്ഥാനത്ത്.

രാജ്യങ്ങളുടെ 2017ലെ മൊത്തം ആഭ്യന്തര ഉൽപാദനത്തെ (ജിഡിപി) അടിസ്ഥാനമാക്കി ലോകബാങ്ക് തയാറാക്കിയ പട്ടികയിൽ ഇപ്പോൾ ഫ്രാൻസ് ഏഴാം സ്ഥാനത്താണ്.

ഇന്ത്യയുടെ ജിഡിപി മൂല്യം 2,597,491 ദശലക്ഷം ഡോളറിൽ എത്തിയതോടെയാണ് രാജ്യം ആറാം സ്ഥാനത്ത് എത്തിയത്. നിർമാണ മേഖലയിലെയും ഉപഭോക്തൃ മേഖലയിലെയും വളർച്ചയാണ് രാജ്യത്തെ ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്. ഫ്രാൻസിന്റെ ജിഡിപി മൂല്യം 2,582,501.31 ദശലക്ഷം ഡോളർ ആണ്.

അന്താരാഷ്ട്ര നാണയനിധി (ഐഎംഫ്) യുടെ കണക്ക് പ്രകാരം 2022 ആകുമ്പോഴേക്കും ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറും.

ലോക ബാങ്ക് റാങ്കിങ് അനുസരിച്ച് യുഎസ്, ചൈന, ജപ്പാൻ, ജർമനി, യുകെ, ഇന്ത്യ, ഫ്രാൻസ് എന്നിവയാണ് ലോകത്തെ ആദ്യ ഏഴ് വലിയ സമ്പദ് വ്യവസ്ഥകൾ.

Related Articles
Next Story
Videos
Share it