ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 4 % ചുരുങ്ങും : എ.ഡി.ബി

കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനുള്ള നടപടികള്‍ മൂലം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ നാല് ശതമാനം ചുരുങ്ങുമെന്ന് ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്. എ.ഡി.ബി പ്രവചനം അനുസരിച്ച് വികസ്വര ഏഷ്യയിലെ രാജ്യങ്ങളുടെ വളര്‍ച്ചാ നിരക്ക് 2020-ല്‍ പൊതുവേ മോശമായിരിക്കും.

ഇന്ത്യന്‍ ജിഡിപിയുടെ വളര്‍ച്ച 2019-20 ന്റെ അവസാന പാദത്തില്‍ 3.1 ശതമാനമായി കുറഞ്ഞുവെന്ന് എഡിബി പറഞ്ഞു. 2003 നുശേഷം ഏറ്റവും വേഗത കുറഞ്ഞ നിരക്കാണിത്. 2019-20 ലെ മൊത്തം വളര്‍ച്ച 4.2 ശതമാനമായി താഴ്ന്നു.പര്‍ച്ചേസിംഗ് മാനേജര്‍മാരുടെ സൂചികകള്‍ പോലുള്ള ഉയര്‍ന്ന ആവൃത്തി സൂചകങ്ങള്‍ ഏപ്രിലില്‍ എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് താഴ്ന്നു. 2020-21ല്‍ ഇന്ത്യയുടെ ജിഡിപി 5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന് എ.ഡി.ബി പ്രതീക്ഷിക്കുന്നു. 2020 ല്‍ ചൈന 1.8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് എ.ഡി.ബിയുടെ അനുമാനം. 2019 ല്‍ ഇത് 6.1 ശതമാനമായിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it