കിഫ്ബിയുടെ വിജയ പാത രാജ്യത്തിനു മാതൃക: ഐസക്ക്

കേരളത്തിന്റെ വികസനോര്‍ജ കേന്ദ്രമായി കിഫ്ബിയെ

മാറ്റാനുള്ള ധനമന്ത്രി തോമസ് ഐസക്കിന്റെ ഉള്ളിലിരുപ്പ് ബജറ്റ്

പ്രസംഗത്തില്‍ പലകുറി മറ നീക്കി. രാജ്യം സാമ്പത്തിക മാന്ദ്യത്തില്‍

ഉഴലുമ്പോള്‍ അത് മറികടക്കാനുള്ള വഴിയെന്തെന്ന് വിശദീകരിക്കവേ കിഫ്ബിയുടെ

വിജയ പാതയാണ് തോമസ് ഐസക് ആവേശ പൂര്‍വം ചൂണ്ടിക്കാട്ടിയത്.

രാജ്യത്തെ

ഏറ്റവും മികച്ച സാമ്പത്തികമാന്ദ്യ വിരുദ്ധ പാക്കേജാണ് കേരളം

നടപ്പാക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക

നയങ്ങള്‍ മുന്‍കൂട്ടിക്കണ്ട്, 2016-17-ല്‍ത്തന്നെ മാന്ദ്യവിരുദ്ധ പാക്കേജ്

പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. കിഫ്ബി അതിന് മികച്ച സഹായമാണ്

നല്‍കിയതെന്നും ഐസക് വിശദീകരിച്ചു.

പ്രളയകാലത്ത്

പോലും പ്രതിസന്ധിയെ അതീജിവിക്കാനായി സംസ്ഥാന സര്‍ക്കാരിനെ

വായ്പയെടുക്കാന്‍ അനുവദിക്കാതിരുന്ന കേന്ദ്രസര്‍ക്കാരിന്റെ ഫെഡറല്‍ വിരുദ്ധ

നയങ്ങളെ അതിജീവിക്കാന്‍ ഈ പാക്കേജിനാകും എന്ന് തോമസ് ഐസക് പറയുന്നു. അതിന്

അദ്ദേഹം കൂട്ടുപിടിക്കുന്നത് കിഫ്ബിയെയാണ്.

ആദ്യം

കിഫ്ബിക്കെതിരെ വലിയ വിമര്‍ശനങ്ങളായിരുന്നെങ്കിലും ഇപ്പോള്‍ കിഫ്ബി

പ്രോജക്ടുകള്‍ കിട്ടാന്‍ ഇന്ന് എല്ലാവരും മത്സരിക്കുകയാണ്. 675

പ്രോജക്ടുകളിലായി 35028 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി അനുമതി

നല്‍കിക്കഴിഞ്ഞു. വ്യവസായപാര്‍ക്കുകള്‍ക്ക് 14275 കോടി, ദേശീയപാത

സ്ഥലമേറ്റെടുക്കുന്നതിന് 5724 കോടി എന്നിങ്ങനെ. കിഫ്ബിയുടെ ആകെ അടങ്കല്‍

തുക 54678 കോടി രൂപയാണ്. ഇതില്‍ 13616 കോടി രൂപ ടെണ്ടര്‍ വിളിച്ചുകഴിഞ്ഞു.

4500 കോടി രൂപയുടെ പണികള്‍ പൂര്‍ത്തീകരിച്ചു.

നടപ്പാക്കാനാവാത്തവന്റെ

സ്വപ്‌നമാണു കിഫ്ബിയെന്നും, ഇതില്‍ പണമുണ്ടാവില്ലെന്നും വിമര്‍ശനം

ഉയര്‍ന്നത് മസാല ബോണ്ട് വന്നശേഷം മെല്ലെ അവസാനിച്ചു. മോട്ടോര്‍

വാഹനികുതിയുടെ പകുതിയും പെട്രോള്‍ സെസ്സും 15 വര്‍ഷം തിരിച്ചടച്ചാല്‍

മുതലും പലിശയും തിരിച്ചടക്കാനാകും.2021 മാര്‍ച്ചോടെ ഉദ്ഘാടനം

പൂര്‍ത്തിയാക്കുന്ന പദ്ധതികള്‍ ഇപ്പോള്‍ത്തന്നെ

പ്രഖ്യാപിക്കുകയാണ്.സമയബന്ധിതമായി ഗുണമേന്‍മയോടെ ഈ പദ്ധതികള്‍

പൂര്‍ത്തിയക്കുകയെന്നതാണ് ഇനി പ്രധാന കാര്യമെന്നും മന്ത്രി

അഭിപ്രായപ്പെട്ടു.

2985 കിമീ നീളമുള്ള ഡിസൈന്‍ഡ് റോഡുകള്‍, 43 കിമീ നീളമുള്ള പത്ത് ബൈപ്പാസ്, 22 കിമീ ഫ്‌ളൈ ഓവറുകള്‍, 53 കിമീ പാലങ്ങള്‍, കോവളം - ബേക്കല്‍ ജലപാത, കെ ഫോണ്‍ പദ്ധതി, സ്‌കൂള്‍ കെട്ടിടങ്ങള്‍, ഡിജിറ്റലൈസേഷന്‍ പദ്ധതി, കോളേജ് കെട്ടിടങ്ങള്‍, ഐടി കെട്ടിടങ്ങള്‍, സാംസ്‌കാരികകേന്ദ്രങ്ങള്‍, കുടിവെള്ളപദ്ധതികള്‍, വിതരണ പദ്ധതികള്‍ എന്നിങ്ങനെ നിരവധി പദ്ധതികളാണ് കിഫ്ബിയിലൂടെ വിഭാവനം ചെയ്യുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it