കൊച്ചിക്കുള്ള സമഗ്ര വികസന പദ്ധതി 6000 കോടിയുടേത്

കൊച്ചിയില്‍ പരിസ്ഥിതി സൗഹൃദവും സംയോജിതവുമായ നഗര ഗതാഗത സംവിധാനം നടപ്പാക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. പ്രധാന മേല്‍പ്പാലങ്ങളും റോഡുകളും ചേര്‍ത്ത് കൊച്ചിയുടെ സമഗ്ര വികസനത്തിനായി 6000 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.

പേട്ടയില്‍

നിന്ന് തൃപ്പൂണിത്തുറയിലേക്കും ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍

നിന്ന കാക്കനാട് ഇന്‍ഫോ പാര്‍ക്കിലേക്കുമുള്ള പുതിയ കൊച്ചി മെട്രോ

ലൈനുകള്‍ക്ക് 3025 കോടി രൂപ ചെലവു വരും. 16 റൂട്ടുകളിലായി 76 കിലോമീറ്റര്‍

ജലപാതയും 38 ജെട്ടികളുമുള്ള ഇന്‍ഗ്രേറ്റഡ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട്

സംവിധാനത്തിന് 682 കോടി രൂപയും.

എല്ലാ ബസ്

ഓപ്പറേറ്റര്‍മാരെയും ഒരു ക്ലസ്റ്ററാക്കി ഈ ടിക്കറ്റിങ്ങ്, മൊബൈല്‍ ആപ്പ്,

സിസിടിവി, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം തുടങ്ങി സ്മാര്‍ട്ട്

സേവനങ്ങള്‍ നടപ്പാക്കും. പരമാവധി വാഹനേതര യാത്രാസൗകര്യങ്ങള്‍

സൃഷ്ടിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാക്കും. സുരക്ഷിത നടപ്പാതകള്‍,

സൈക്കിള്‍ ട്രാക്ക്, റോഡ് സേഫ്റ്റി മെട്രോ റെയില്‍, വാട്ടര്‍

ട്രാന്‍സ്പോര്‍ട്ട് കണക്ടീവിറ്റി തുടങ്ങിയവക്കായുള്ള കൊച്ചി മെട്രോ സോണ്‍

പദ്ധതിക്ക് 2039 കോടി രൂപ അനുവദിച്ചു. ഇതിനെല്ലാം മേല്‍നോട്ടം

വഹിക്കുന്നതിന് കൊച്ചി മെട്രോ പൊളിറ്റിക്കല്‍ ട്രാന്‍പോര്‍ട്ട്

അതോറിറ്റിക്ക് രണ്ടരകോടി രൂപ വകയിരുത്തി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it