കേന്ദ്ര ബജറ്റില്‍ തിരിച്ചടിയേറ്റ പ്രവാസി സമൂഹത്തിന് ആശ്വാസമേകി ഐസക്

കേന്ദ്ര ബജറ്റ് പ്രവാസികള്‍ക്കിടയിലുണ്ടാക്കിയ ആശങ്കയും അതൃപ്തിയും സംസ്ഥാന ബജറ്റിലേക്കു വ്യാപിക്കാതിരിക്കാന്‍ ധനമന്ത്രി
ഡോ.

തോമസ് ഐസക് പ്രഖ്യാപിച്ചത് 90 കോടി രൂപയുടെ ക്ഷേമപദ്ധതി ഉള്‍പ്പെടെയുള്ള

നിര്‍ദ്ദേശങ്ങള്‍.പിണറായി സര്‍ക്കാര്‍ ഇതുവരെ മാത്രം 152 കോടി രൂപ

പ്രവാസികള്‍ക്കായി ചിലവഴിച്ചതായി അദ്ദേഹം പറഞ്ഞു.കഴിഞ്ഞ സര്‍ക്കാരിന്റെ

കാലത്ത് പ്രവാസി ക്ഷേമത്തിനായി ആകെ ചിലവഴിച്ചത് 68 കോടി രൂപയായിരുന്നു.

അറുപത്

വയസിന് മേലെ പ്രായമുളള അംഗങ്ങള്‍ക്ക് പെന്‍ഷന്‍, രോഗമോ അപകമോ മൂലം

സ്ഥിരമായ അവശത ഉണ്ടായാല്‍ അവശത പെന്‍ഷന്‍, രോഗബാധിതരായ അംഗങ്ങളുടെ

ചികിത്സയ്ക്കായി ധനസഹായം, വിവാഹ ധനസഹായം, പഠന സഹായം തുടങ്ങിയ നിരവധി

പദ്ധതികളാണ് പ്രവാസി ക്ഷേമ നിധിയിലൂടെ നടപ്പിലാക്കുന്നത്. പ്രവാസി ചിട്ടി

ഇതര സംസ്ഥാനങ്ങളിലെ മലയാളികള്‍ക്ക് കൂടി വ്യാപിപ്പിക്കുമെന്നും ബജറ്റ്

പ്രസംഗത്തില്‍ വ്യക്തമാക്കി.

24 മണിക്കൂര്‍

ഹെല്‍പ്പ് ലൈന്‍, ബോധവല്‍കരണം തുടങ്ങിയ സൗകര്യങ്ങള്‍ നല്‍കുന്ന പ്രവാസി

ലീഗല്‍ എയ്ഡ് സെല്ലിനു വേണ്ടി മൂന്നു കോടി അനുവദിച്ചു.പ്രവാസി

സംഘടനകള്‍ക്ക് ധനസഹായം നല്‍കാന്‍ രണ്ട് കോടിയും.നാട്ടിലേക്ക് തിരിച്ച്

വരുന്ന പ്രവാസികള്‍ക്കായി സ്വാഗതം പദ്ധതി നടപ്പിലാക്കും. ലോക കേരളാ സഭക്കും

ലോക സാംസ്‌കാരിക മേളയ്ക്കും കൂടി 12 കോടി വകയിരുത്തി.. പ്രവാസി ചിട്ടിയും

പ്രവാസി ഡിവിഡന്റും 2020-21 വര്‍ഷത്തില്‍ പ്രവര്‍ത്തന പഥത്തില്‍ എത്തും.

പ്രവാസി

ഡിവിഡന്റ് പദ്ധതിയില്‍ പ്രവാസി നിക്ഷേപത്തിന് 10 ശതമാനം പ്രതിമാസ

ഡിവിഡന്റ് സര്‍ക്കാര്‍ സബ്‌സിഡിയോടെ ഉറപ്പാക്കും. ഇന്‍ഷുറന്‍സിന്റെയും

പെന്‍ഷന്റെയും ആനുകൂല്യങ്ങള്‍ പ്രവാസികള്‍ക്ക് ഉറപ്പാക്കും. കേരളത്തിലെ

ചാരിറ്റികള്‍ക്ക് പ്രോത്സാഹന തുക പ്രവാസി സംഘടനകള്‍ക്ക് അനുവദിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it