ട്രംപിന്റെ സന്ദര്‍ശനം:വാണിജ്യ കരാറിനെച്ചൊല്ലി കാര്‍ഷിക മേഖലയില്‍ ആശങ്ക

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 24, 25 തിയതികളിലായി നടത്തുന്ന ഇന്ത്യാ സന്ദര്‍ശനത്തിന്റ ഭാഗമായി ഒപ്പുവയ്ക്കുന്ന വ്യാപാര കരാറിനെച്ചൊല്ലി കാര്‍ഷിക മേഖലയില്‍ ആശങ്കകള്‍ ഉയര്‍ന്നു തുടങ്ങി. ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നു കാര്‍ഷികോല്‍പ്പന്നങ്ങള്‍ ക്രമാതീതമായി ഇറക്കുമതി ചെയ്യാന്‍ വഴി തെളിയുമെന്നതിനാല്‍ ആര്‍.സി.ഇ.പി കരാറില്‍ (സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍) ഒപ്പുവെക്കാതിരുന്ന ഇന്ത്യ ഇതേ മനോഭാവത്തോടെയാണോ അമേരിക്കയുമായുള്ള കരാറിനു രൂപം നല്‍കുകയെന്ന സംശയം പലരും മുന്നോട്ടുവച്ചുതുടങ്ങി.

ഇന്ത്യയും

അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ ബന്ധം കൂടുതല്‍

ശക്തിപ്പെടുത്താനുദ്ദേശിച്ചുള്ളതാണ് ട്രംപിന്റെ സന്ദര്‍ശനം. വ്യാപാരം

മുതല്‍ ഭീകരവാദ വിരുദ്ധ പോരാട്ടം വരെ വിശാലമായ വിഷയങ്ങളാണ് സന്ദര്‍ശന

അജണ്ട. മാസങ്ങള്‍ നീണ്ട വ്യാപാര തര്‍ക്കങ്ങള്‍ക്കൊടുവില്‍ യുഎസുമായുള്ള

നയതന്ത്ര ബന്ധം ഊട്ടിയുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. യുഎസ്

ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തുന്ന അധിക ഇറക്കുമതി നികുതി

കുറയ്ക്കണമെന്ന ആവശ്യത്തോട് ന്യൂഡല്‍ഹി രചനാത്മകമായാണ് പ്രതികരിച്ചത്.

ഇന്ത്യയുടെ

വ്യാപാര നയത്തിനെതിരെ പലപ്പോഴും ആക്രമണം നടത്തിയ ചരിത്രം ട്രംപിനുണ്ട്.

ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തി യുഎസ് ചരക്കുകളുടെ വിപണി പ്രവേശം ഇന്ത്യ

തടയുന്നതായി അദ്ദേഹം പരാതിപ്പെട്ടിരുന്നു.ഹാര്‍ലി ഡേവിഡ്സണ്‍

മോട്ടോര്‍സൈക്കിളിന് വന്‍ നികുതി ചുമത്തിയതു ചൂണ്ടിക്കാട്ടി 'താരിഫ്

രാജാവ്' എന്ന് ഇന്ത്യയെ വിളിച്ചു അമേരിക്കന്‍ പ്രസിഡന്റ്.

പ്രശ്‌നങ്ങള്‍ രിഹരിക്കാന്‍ മോദി ട്രംപിനെ വിളിച്ചിരുന്നെങ്കിലും 2019

സെപ്റ്റംബറില്‍ യുഎസിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയില്‍ ഒരു വ്യാപാര

കരാറുണ്ടായില്ല, ഇരുപക്ഷവും പ്രവര്‍ത്തിച്ചിട്ടും. എന്നാല്‍

ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ 'വളരെ വേഗം' ഉണ്ടാകുമെന്ന് ടംപ് വാഗ്ദാനം

ചെയ്തിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി യുഎസിലേക്കുള്ള ഇന്ത്യയുടെ ചരക്ക്

കയറ്റുമതി ഉയരുന്നുണ്ട് ഈ സാമ്പത്തിക വര്‍ഷം 52.4 ബില്യണ്‍ ഡോളര്‍

രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 47.8 ബില്യണ്‍ ഡോളറായിരുന്നു.

മറുവശത്ത്, കയറ്റുമതി 26.6 ബില്യണ്‍ ഡോളറില്‍ നിന്ന് 35.5 ബില്യണ്‍

ഡോളറായി ഉയര്‍ന്നു.

ഒരു സമഗ്ര വ്യാപാര

പാക്കേജിനായി ഇരുവിഭാഗവും പ്രവര്‍ത്തനനിരതമാകുമ്പോള്‍, മെഡിക്കല്‍

ഉപകരണങ്ങളുടെ ഇറക്കുമതിയില്‍ അധിക ആരോഗ്യ സെസ് പ്രയോഗിക്കാനുള്ള

ന്യൂഡല്‍ഹിയുടെ തീരുമാനത്തില്‍ അമേരിക്കന്‍ വ്യാപാര ഉദ്യോഗസ്ഥര്‍ അതൃപ്തി

പ്രകടിപ്പിക്കുന്നുണ്ട്. നികുതി പിന്‍വലിക്കില്ലെന്ന് ഇന്ത്യ അവരോടു

പറഞ്ഞെങ്കിലും കൊറോണറി സ്റ്റെന്റുകള്‍ പോലുള്ള ഉയര്‍ന്ന മൂല്യമുള്ള

ഇനങ്ങള്‍ക്ക് ചില ഇളവുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകുന്നതായാണു

സൂചന.

നവംബറില്‍ വാഷിംഗ്ടണ്‍ ഡിസി സന്ദര്‍ശന

വേളയില്‍ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ അമേരിക്കന്‍ മെഡിക്കല്‍

ഉപകരണ വ്യാപാര സംഘടനയായ അഡ്വാമെഡിന്റെ പ്രസിഡന്റ് സ്‌കോട്ട് വാക്കറിനെ

കണ്ടിരുന്നു. ട്രംപിന്റെ രാഷ്ട്രീയ ക്യാമ്പുമായി അടുപ്പമുള്ള അഡ്വാമെഡ്

നിര്‍ണായക മെഡിക്കല്‍ ഉപകരണങ്ങളുടെ വില പരിധി നിയന്ത്രിക്കാന്‍ ഇന്ത്യയെ

പ്രേരിപ്പിച്ചതായുള്ള വാര്‍ത്തയും പുറത്തു വന്നു. പക്ഷേ, അത്രയെളുപ്പം

അതിന് വഴങ്ങുന്നതിനു പകരം ബദാം,വാല്‍നട്ട്, ആപ്പിള്‍, വൈന്‍ തുടങ്ങിയ

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ പടിപടിയായി

വെട്ടിക്കുറയ്ക്കാമെന്ന വാഗ്ദാനമാണ് ഇന്ത്യ നല്‍കിയത്. കഴിഞ്ഞ വര്‍ഷം തീരുവ

50 ശതമാനം വരെ ഉയര്‍ത്തിയ 29 ഇനങ്ങളുടെ പട്ടികയില്‍ വരുന്നു ഈ

ഉല്‍പ്പന്നങ്ങള്‍.

ഇത്തരം ഉല്‍പ്പന്നങ്ങളെ

നിയന്ത്രിക്കുന്നതിന് ആഭ്യന്ത്ര കര്‍ഷക ലോബികളില്‍ നിന്നും സര്‍ക്കാരിനു

നേരെ സമ്മര്‍ദ്ദമുയരുന്നുണ്ട്.അതേസമയം വ്യാവസായിക ഘടകങ്ങള്‍, എഞ്ചിനീയറിംഗ്

ഉല്‍പ്പന്നങ്ങള്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വസ്തുക്കള്‍, സ്മാര്‍ട്ട്

വാച്ചുകള്‍, ഐഫോണുകള്‍ എന്നിവ കുറഞ്ഞ വിലയ്ക്കു ലഭ്യമാകാനുള്ള

വിട്ടുവീഴ്ചയുടെ ഭാഗമാണിതെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.

വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെയും യുഎസ് വ്യാപാര പ്രതിനിധി റോബര്‍ട്ട് ലെയ്ത്തൈസറിന്റെയും നേതൃത്വത്തില്‍ ഇന്ത്യ-യുഎസ് വാണിജ്യ കരാറിന് ഏകദേശ രൂപമായിട്ടുണ്ട്. ട്രംപ്-മോദി കൂടിക്കാഴ്ചക്ക് ശേഷം കരാര്‍ പ്രഖ്യാപിക്കപ്പെടുമെന്നാണ് സൂചന.

വമ്പന്‍ പ്രതിരോധ ഇടപാടുകളും ഒരുങ്ങുന്നുണ്ട്. യുഎസില്‍ നിന്ന് 24 എംഎച്ച്-60 ആര്‍ ഹെലികോപ്റ്ററുകള്‍ ഇന്ത്യ വാങ്ങിയേക്കും. നാവിക സേനയുടെ യുദ്ധക്കപ്പലുകളില്‍ വിന്യസിക്കുന്നതിനാണ് യുഎസ് പ്രതിരോധ കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിനില്‍ നിന്ന് 2.6 ബില്യണ്‍ ഡോളര്‍ മുടക്കി ഹെലികോപ്റ്ററുകള്‍ വാങ്ങുന്നത്.

എംഎച്ച്

ഹെലികോപ്റ്ററുകളോടൊപ്പം റഡാര്‍, ടോര്‍പ്പിഡോ, 10 എജിഎം-114 ഹെല്‍ഫയര്‍

മിസൈലുകള്‍ എന്നിവയും ഇന്ത്യയ്ക്ക് വില്‍ക്കുന്നതിന് യുഎസ് വിദേശകാര്യ

മന്ത്രാലയം കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയിരുന്നു. സംയോജിത വായു പ്രതിരോധ

സംവിധാനം വാങ്ങാന്‍ അനുമതി തേടിയുള്ള ഇന്ത്യയുടെ ആവശ്യവും

അനുവദിക്കപ്പെട്ടു. 1.87 ബില്യണ്‍ ഡോളറിന്റെ ഇടപാടാണ് അത്. നടപ്പ് വര്‍ഷം ഈ

കരാറും യാഥാര്‍ത്ഥ്യമായേക്കും.

റഷ്യയില്‍

നിന്ന് എസ്-400 ട്രയംഫ് മിസൈല്‍ പ്രതിരോധ കവചം വാങ്ങാനുള്ള ഇന്ത്യയുടെ

തീരുമാനത്തോട് അമേരിക്ക കടുത്ത എതിര്‍പ്പാണ് ഉയര്‍ത്തിയത്. ഈ വിഷയത്തില്‍

യുഎസിനെ അനുനയിപ്പിക്കുകയെന്ന ഉദ്ദേശ്യവും ഇന്ത്യയ്ക്കുണ്ട്.അപ്പാച്ചെ,

ചിനൂക്ക് ഹെലികോപ്റ്ററുകള്‍, നിരീക്ഷണ വിമാനങ്ങള്‍ എന്നിവ ഉള്‍പ്പെടെ യുഎസ്

പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ വലിയ രീതിയില്‍ വാങ്ങിക്കൂട്ടാനുള്ള നീക്കം,

യുഎസുമായുള്ള ബന്ധം ദൃഢപ്പെടുത്താനുള്ള ഇന്ത്യയുടെ താല്‍പ്പര്യമാണ്

വെളിപ്പെടുത്തുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു. ട്രംപ് ആവര്‍ത്തിച്ച്

ആശങ്കപ്പെടുന്ന വാണിജ്യ കമ്മി വന്‍തോതില്‍ കുറയ്ക്കാന്‍ ഈ കരാറുകള്‍

സഹായിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it